ബാലുശ്ശേരി മുക്കിൽ റോഡിൽ ടൈൽസ്​ പതിക്കൽ തുടങ്ങി

ബാലുശ്ശേരി: സംസ്ഥാനപാതയിൽ ബാലുശ്ശേരി മുക്കിൽ ടൈൽസ് പതിക്കൽ തുടങ്ങി. കൊയിലാണ്ടി-താമരശ്ശേരി-കോഴിക്കോട് റോഡുകൾ സന്ധിക്കുന്ന ബാലുശ്ശേരി മുക്കിൽ റോഡിൽ വെള്ളം കെട്ടിക്കിടന്ന് റോഡ് തകരുന്നത് തുടർക്കഥയായി മാറിയപ്പോൾ പരിഹാരമായാണ് ടൈൽസ് പാകി നവീകരിക്കാൻ പൊതുമരാമത്ത് തീരുമാനിച്ചത്. റോഡ് ശോച്യാവസ്ഥയിലായതിനാൽ ഗതാഗതക്കുരുക്കും വർധിച്ചിരുന്നു. 25 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണ പ്രവൃത്തികൾ നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.