വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും

ബാലുശ്ശേരി: ആദിവാസി ക്ഷേമസമിതി ബാലുശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയലട കോട്ടക്കുന്ന് ആദിവാസി കോളനി നിവാസികൾ കാന്തലാട് വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. പണിയ സമുദായത്തിൽപെട്ട നാലു കുടുംബങ്ങളാണ് കോട്ടക്കുന്ന് ആദിവാസി കോളനിയിൽ ദുരിതജീവിതം നയിക്കുന്നത്. വില്ലേജ് ഓഫിസിനു മുന്നിൽ നടന്ന ധർണ സി.പി.എം ഏരിയ െസക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു. സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഉസ്മാൻ, മെംബർമാരായ കെ. ബിജു, പി.ആർ. സുരേഷ്, എം.പി. അജീന്ദ്രൻ, കെ.എൽ. മാത്യു, പി.പി. തോമസ് എന്നിവർ സംസാരിച്ചു. പി.കെ.എം. രാജൻ സ്വാഗതവും വി. ശ്രീന നന്ദിയും പറഞ്ഞു. ചെമ്പൻ, മാണി, ഒ.ആർ. രാധാകൃഷ്ണൻ, മിനി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.