യൂത്ത്​ കോൺഗ്രസ്​ പ്രതിഷേധ മാർച്ച്​

ബാലുശ്ശേരി: കോട്ടയത്ത് കെവിൻ എന്ന ദലിത് യുവാവിനെ പൊലീസ് ഒത്താശയോടെ തട്ടിക്കൊണ്ടുപോയി കൊല്ലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് കോഴിക്കോട് പാർലമ​െൻററി മണ്ഡലം പ്രസിഡൻറ് ജയ്സൽ അത്തോളി മാർച്ച് ഉദ്ഘാടനം ചെയ്തു. പി.കെ. രംഗിഷ്കുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ്, കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.എം. ഉമ്മർ, എ.കെ. അബ്ദുസ്സമദ്, സി. രാജൻ മാസ്റ്റർ, വൈശാഖ് കണ്ണോറ എന്നിവർ സംസാരിച്ചു. അഫ്സൽ പനായി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.