ഫുട്ട്പാത്തുകളിൽ പാർക്കിങ്ങും കച്ചവടവും; കാൽനടയാത്രക്കാർ ദുരിതത്തിൽ

മുക്കം: നഗരത്തിലെ ഫുട്ട്പാത്തുകളിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും കച്ചവടവും. അഭിലാഷ് ജങ്ഷൻ, മാർക്കറ്റ് റോഡ്, പി.സി റോഡ് തുടങ്ങി വിവിധ ഭാഗങ്ങളിലാണ് കാൽനടയാത്രക്കാർ കടന്നുപോകാനാകാതെ ബുദ്ധിമുട്ടുന്നത്. അഭിലാഷ് ജങ്ഷനിൽ ഫുട്ട്പാത്തുകൾക്ക് മുകളിൽ ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങൾ സദാസമയവും കാണാം. എസ്.ബി.ഐ, ഫെഡറൽ ബാങ്ക്, വിവിധ ഷോപ്പുകൾ എന്നിവിടങ്ങളിലേക്കും മറ്റും പോകേണ്ടവർക്ക് വാഹനങ്ങളിൽ പിടിച്ചുവേണം ഫുട്പാത്തിലൂടെ നടക്കാൻ. മഴ ശക്തിപ്പെട്ടാൽ ദുരിതം ഇരട്ടിയാകും. ഒന്നര വർഷം മുമ്പ് നഗരസഭ നടപ്പാക്കിയ ഗതാഗത പരിഷ്കരണം ഇത്തരം കാര്യങ്ങളിൽ കർശന നിർദേശങ്ങൾ മുന്നോട്ടുവെച്ചെങ്കിലും നടപ്പാക്കാനാവാതെ നഗരസഭ അധികൃതർ വലയുകയാണ്. ഗതാഗത പരിഷ്കരണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കഴിഞ്ഞമാസവും നടന്ന ട്രാഫിക് െറഗുലേറ്ററി കമ്മിറ്റി യോഗത്തിൽ നഗരസഭ അധികൃതരും പൊലീസ് പ്രത്യേക മുന്നറിയിപ്പ് നടത്തിയെങ്കിലും പരിഹാരം നീളുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.