ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ കോഴിമാലിന്യം തള്ളിയ സംഭവം: മൂന്നുപേർ അറസ്​റ്റിൽ

മുക്കം: സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ രാത്രിയിൽ കോഴിമാലിന്യം തള്ളിയ സംഭവത്തിൽ ഡ്രൈവറടക്കം മൂന്നു മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ ലോറി ഡ്രൈവർ സാദിഖ് (24), അബ്ദുൽ ജലീൽ (38), വിപിൻ (18) എന്നിവരെയാണ് മുക്കം പൊലീസ് അറസ്റ്റ്ചെയ്തത്. നെല്ലിക്കാപറമ്പ് ഗ്രീൻവാലിക്കു സമീപം മോലികാവിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് കോഴിമാലിന്യം തള്ളിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മാലിന്യം കിണറ്റിലിട്ട് പിക്അപ് ലോറിയുമായി മടങ്ങുന്നതിനിടയിൽ വാഹനം വഴിയിൽവെച്ച് കേടാവുകയായിരുന്നു. വഴിയിൽ അനാഥയായിക്കിടന്ന വാഹനം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. മാലിന്യം തള്ളിയ പ്രദേശത്തെ കിണർ കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ്, വാർഡ് മെംബർ എം.ടി. അഷ്റഫ് എന്നിവർ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.