നഗരസഭ ശുചിത്വ ഹർത്താലിനിടെ പ്രതിഷേധം

രോഷാകുലരായ നാട്ടുകാർ മാലിന്യങ്ങൾ ബസ്സ്റ്റാൻഡിനകത്ത് കൊണ്ടിട്ടു നഗരസഭ ഒാഫിസ് ഉപേരാധിച്ചു പയ്യോളി: ബസ്സ്റ്റാൻഡ് പരിസരത്ത് നഗരസഭ അധികാരികളും വ്യാപാരികളിൽ ചിലരും മാസങ്ങളായി നിക്ഷേപിക്കുന്ന മാലിന്യങ്ങൾ േരാഷാകുലരായ നാട്ടുകാർ എടുത്തുമാറ്റി സ്റ്റാൻഡിന് നടുവിൽ കൊണ്ടിട്ടത് വിവാദമായി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. വ്യാപാരികളുടെ സഹകരണത്തോടെ ചൊവ്വാഴ്ച നഗരസഭ നടത്തിയ ശുചിത്വ ഹർത്താലി​െൻറ ഭാഗമായി ഒരു ഭാഗത്ത് മാലിന്യങ്ങൾ നീക്കംചെയ്യുേമ്പാഴാണ് മറുഭാഗത്ത് നഗരസഭക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരിൽ ചിലർ രംഗത്തെത്തിയത്. പ്രതിഷേധക്കാരുടെ നടപടി ചോദ്യംചെയ്തതോടെ ബസ്സ്റ്റാൻഡ് പരിസരം ബഹളമയമായി. തുടർന്ന് പൊലീസെത്തി സ്ത്രീകളുൾപ്പെടെയുള്ള പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബസ്സ്റ്റാൻഡ് പരിസരത്തെ ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ നീക്കംചെയ്യാതെ ശുചിത്വ ഹർത്താൽ വേണ്ടെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. മാലിന്യങ്ങൾ ചാക്കിലാക്കി സ്റ്റാൻഡിൽ കൊണ്ടിട്ട പ്രതിഷേധക്കാർ മുനിസിപ്പൽ ഒാഫിസ് ഉപരോധിക്കാനായി പ്രകടനമായി നീങ്ങി. ഉപരോധം തുടങ്ങിയതോടെ വിവിധ സംഘടന പ്രവർത്തകർ െഎക്യദാർഢ്യവുമായി സ്ഥലത്തെത്തി. ചെയർപേഴ്സൻ അഡ്വ. പി. കുൽസു പ്രതിഷേധക്കാരുമായി ചർച്ചക്ക് തയാറായതോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. മാലിന്യ നിർമാർജനത്തിനായി സ്ഥിരം മോണിറ്ററിങ് കമ്മിറ്റി ഉണ്ടാകാനും സ്റ്റാൻഡ് പരിസരത്തെ മാലിന്യങ്ങൾ തരംതിരിച്ചശേഷം ശാസ്ത്രീയമായി നിർമാർജനം ചെയ്യാനും ചർച്ചയിൽ ധാരണയായി. ഗ്രാമസഭകളിൽ നിരന്തരം ആവശ്യപ്പെട്ടിട്ടും സ്റ്റാൻഡ് പരിസരത്ത് നിക്ഷേപിക്കുന്ന മാലിന്യങ്ങൾ നീക്കംചെയ്യാൻ നഗരസഭ തയാറാകാത്തതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. നാട്ടുകാരുടെ പ്രതിഷേധ സമരത്തിന് സജീവൻ, േരാഷിത്, പ്രേമൻ ഗീതകം, സുജിത്ത് കണ്ണംവെള്ളി, ഇ.കെ. ശീതൾരാജ്, എം. സമദ്, സ്വപ്ന കൊല്ലണ്ടി എന്നിവർ നേതൃത്വം നൽകി. ഡി.വൈ.എഫ്.െഎ നടത്തിയ ഉപരോധ സമരം ഏരിയ സെക്രട്ടറി എം.പി. ഷിബു ഉദ്ഘാടനം ചെയ്തു. ശുചിത്വ ഹർത്താലിന് വാർഡ് കൗൺസിലർമാരായ വി.എം. ഷാഹുൽ ഹമീദ്, ലിജിത എളവന്തൊടി, ഏഞ്ഞിലാടി അഹമ്മദ്, സജിനി കോഴിപറമ്പത്ത്, പ്രമീള എടക്കുടി, വി.ടി. ഉഷ എന്നിവരും ആരോഗ്യ വിഭാഗം പ്രവർത്തകരും വ്യാപാരികളും വിവിധ സംഘടനകളും നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.