ഇങ്ങനെയാണ്​​ അവസ്​ഥ; പിന്നെങ്ങനെ രോഗം പടരാതിരിക്കും​?

കോഴിക്കോട്: മഴ തുടങ്ങിയതേയുള്ളൂ, ഇപ്പോൾതന്നെ കാര്യങ്ങൾ ഇത്ര വഷളാണെങ്കിൽ പിന്നെങ്ങനെ രോഗം പടരാതിരിക്കും? നഗരത്തി​െൻറ ഹൃദയഭാഗത്തുള്ള മാക്കോലത്ത് ലൈൻ ഭാഗത്ത് റോഡിനോട് ചേർന്ന സ്വകാര്യവ്യക്തിയുടെ കൈവശമുള്ള വിശാലമായ സ്ഥലത്താണ് മാലിന്യനിക്ഷേപം കാരണം സമീപ വാസികൾ ഭീഷണിയിലായത്. കൊതുകും കൂത്താടിയും വളരുന്ന കെട്ടിക്കിടക്കുന്ന മലിനജലത്തിൽ ഇല്ലാത്തതായി ഒന്നുമില്ല. ചുറ്റും കടകളും ജനവാസമേഖലയും ഉള്ളതിനാൽ ജനങ്ങൾക്ക് വൻ ഭീഷണി ആയിരിക്കുകയാണ് മാലിന്യം. മുതലക്കുളത്തുനിന്നും ചിന്താവളപ്പിൽനിന്നും പാവമണിറോഡിലേക്ക് എളുപ്പത്തിലെത്താൻ കഴിയുന്ന റോഡാണിത്. മഴ പെയ്തപ്പോൾ മലിനജലം മുന്നിലെ റോഡിലേക്ക് പരന്നൊഴുകുന്നുമുണ്ട്. രണ്ടാഴ്ച മുമ്പാണ് വള്ളിപ്പടർപ്പുകളും കാടും മറ്റും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തത്. ആ സമയത്താണ് മാലിന്യക്കൂമ്പാരം തെളിഞ്ഞു വന്നത്. മഴ തുടങ്ങിയശേഷം വൈകുന്നേരം ആകുേമ്പാഴേക്കും കൊതുകുകൾ കടകളിലേക്കു ഇരച്ചുകയറുകയാണ്. ആറു മണിയാകുേമ്പാഴേക്കും കടകൾ അടക്കേണ്ട അവസ്ഥയാണ്. മാലിന്യ വിവരം കോർപറേഷനെ അറിയിെച്ചങ്കിലും ഇത്ര ദിവസമായിട്ടും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് സമീപെത്ത കടക്കാർ പറയുന്നു. പകർച്ച രോഗങ്ങൾക്കെതിരെ ആരോഗ്യ വകുപ്പ് അധികൃതർ വ്യാപക പ്രതിരോധപ്രവർത്തനങ്ങളും ബോധവത്കരണവും നടത്തുന്നതിനിടയിലാണ് ഇത്തരം മാലിന്യക്കൂമ്പാരങ്ങൾ ഒരുവിധ ശുചീകരണ പ്രവർത്തനങ്ങളും ഇല്ലാതെ കിടക്കുന്നത്. നിപയും മറ്റു മാരക പകർച്ചപ്പനികളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അധികാരികൾ ഉദാസീന നയമാണ് കൈക്കൊള്ളുന്നതെന്നാണ് ആക്ഷേപം. എന്നാൽ, സ്വകാര്യവ്യക്തിയുടെ കൈവശമുള്ള സ്ഥലമാണെന്നും മാലിന്യം നീക്കം ചെയ്യാൻ കോർപറേഷൻ നോട്ടീസ് നൽകിയതായും കോർപറേഷൻ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ് അറിയിച്ചു. കെട്ടിക്കിടക്കുന്ന മലിനജലത്തിലെ കൂത്താടികളെ നശിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.