ചിത്രപ്രദർശനവും പ്രഭാഷണവും

കോഴിക്കോട്: സംസ്ഥാന ജൈവവൈവിധ്യ ബോർഡുമായി ചേർന്ന് മലബാർ ബൊട്ടാണിക്കൽ ഗാർഡ​െൻറ സഹകരണത്തോടെ കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി ചിത്രപ്രദർശനവും പ്രഭാഷണവും സംഘടിപ്പിച്ചു. മലബാർ ബൊട്ടാണിക്കൽ ഗാർഡൻ പ്രഥമ മാനേജിങ് ഡയറക്ടറായിരുന്ന ഡോ. ആർ. അൻസാരി ഉദ്ഘാടനം ചെയ്തു. ഡോ. ആർ.ബി. സ്മിത മുഖ്യപ്രഭാഷണം നടത്തി. ദർശനം ഗ്രന്ഥശാല പ്രസിഡൻറ് കെ. കുഞ്ഞാലി സഹീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എ. ജോൺസൺ സ്വാഗതവും ആർട്ടിസ്റ്റ് കെ.കെ. സുകുമാരൻ നന്ദി പറഞ്ഞു. ചിത്രരചന മത്സരത്തിൽ വിജയികളായ 27 പേർക്ക് ഡോ. അൻസാരിയും ഡോ. ആർ.ബി. സ്മിതയും മെമേൻറായും കാഷ് ൈപ്രസും സമ്മാനിച്ചു. തിരഞ്ഞെടുത്ത 27 ചിത്രങ്ങളുടെ പ്രദർശനം ദർശനം ഗ്രന്ഥശാല ഹാളിൽ 31 വരെ തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.