യൂത്ത് കോൺഗ്രസ്​ പ്രതിഷേധജ്വാല സംഘടിപ്പിച്ചു

വടകര: സംസ്ഥാന ആഭ്യന്തര വകുപ്പി​െൻറ നിരന്തര വീഴ്ചയിലും കോട്ടയത്തെ കെവി​െൻറ ക്രൂരമായ ദുരഭിമാന കൊലയിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിക്കുകയും പിണറായി വിജയ​െൻറ കോലം കത്തിക്കുകയും ചെയ്തു. പ്രതിഷേധ കൂട്ടായ്മ വി.പി. ദുൽകിഫിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് പി.ടി.കെ. നജ്മൽ അധ്യക്ഷത വഹിച്ചു. പ്രതിഷേധയോഗത്തിൽ സഹീർ കാന്തിലാട്ട്, പ്രഭിൻ പാക്കയിൽ, സി. നിജിൻ, സുബിൻ മടപ്പള്ളി, അജിനാസ് താഴത്ത്, പി.കെ. അംജദ്, സി.എച്ച്. ശാലിനി, ഗീത, കെ.ജി. രാഗേഷ്, ശ്രീജിഷ്, മണികൃഷ്ണൻ, കെ.വി. അഭിലാഷ് എന്നിവർ സംസാരിച്ചു. സിജു പുഞ്ചിരിമിൽ, റയീസ്, നാഷിബ്, നിജാസ്, വിപിൻ പുറങ്കര, അഭിനന്ദ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് പ്രകടനം കൊയിലാണ്ടി: കോട്ടയത്ത് വീട് ആക്രമിച്ച് നവവരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിലും പൊലീസ് സംഭവത്തിൽ കാണിച്ച അനാസ്ഥയിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊയിലാണ്ടി അങ്ങാടിയിൽ പ്രകടനം നടത്തി. റാഷിദ് മുത്താമ്പി, സി.കെ. അരുൺ, തൻഹീർ കൊല്ലം, സിബിൻ പെരുവട്ടൂർ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധയോഗത്തിൽ വി.വി. സുധാകരൻ, രാജേഷ് കീഴരിയൂർ, ശ്രീജ റാണി, കെ.വി. റീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.