ഉന്നത വിജയികളെ അനുമോദിച്ചു

ആയഞ്ചേരി: സിവിൽ സർവിസിൽ ഉന്നത വിജയം നേടിയ ഷാഹിദ് ടി.കോമത്തിനെയും എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ വിജയികളെയും ആയഞ്ചേരി എജുക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി സി.ഐ എൻ. സുനിൽകുമാർ ഉപഹാരം നൽകി. ഡോ. ജമാൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഷാഹിദ് ടി.കോമത്ത്, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ടി.വി. കുഞ്ഞിരാമൻ, ബാബു കുളങ്ങരത്ത്, കോറോൽ മുഹമ്മദ്, ഷൗക്കത്ത്, സി. ജാഫർ, വി.കെ. ഇബ്രാഹീം എന്നിവർ സംസാരിച്ചു. പൊന്മേരി പറമ്പിൽ സാമൂഹികവിരുദ്ധരുടെ വിളയാട്ടം; സ്കൂട്ടറും ബൈക്കുകളും കനാലിൽ തള്ളിയിട്ടനിലയിൽ ആയഞ്ചേരി: കനാൽ റോഡിൽ നിർത്തിയിട്ട സ്കൂട്ടറും ബൈക്കുകളും കനാലിൽ തള്ളിയിട്ട നിലയിൽ. കല്ലേരി പൊൻമേരി പറമ്പിൽ കഴിഞ്ഞദിവസമാണ് സംഭവം. കനാലിന് സമീപം താമസിക്കുന്ന ടി.പി. ദാമോദര​െൻറ മകൾ അഞ്ജുപ്രിയയുടെ സ്കൂട്ടറാണ് കനാലിൽ തള്ളിയിട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഇറക്കിവെക്കാൻ അസൗകര്യമായതിനാൽ കനാലി​െൻറ തീരത്തായിരുന്നു വണ്ടി നിർത്തിയിട്ടിരുന്നത്. കുറച്ചകലെയുള്ള മഠത്തിക്കുന്നുമ്മൽ മഹേഷ്, തുണ്ടിപ്പറമ്പത്ത് രജീഷ് എന്നിവരുടെ ബൈക്കുകളും കനാലിൽ തള്ളിയിട്ട നിലയിൽ കണ്ടെത്തി. സാമൂഹിക വിരുദ്ധരാണ് ഇതിനുപിന്നിലെന്ന് നാട്ടുകാർ ആരോപിച്ചു. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.