ചെറുപുഴ തീരം ഇടിയുന്നു

കുറ്റ്യാടി: കുറ്റ്യാടി പുഴയുടെ പോഷകനദിയായ ചെറുപുഴയുടെ തീരം ഇടിയുന്നു. നടോൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപമാണ് പാച്ചാൽ തോടും പുഴയും ചേരുന്നിടത്തെ ചെങ്കൽതീരം ഇടിഞ്ഞത്. തോടി​െൻറ കുത്തിയൊഴുക്ക് കാരണം ഇവിടെ ഗർത്തം പോലെയാണ്. അതി​െൻറ തീരമാണ് ഇപ്പോൾ ഇടിഞ്ഞത്. ഇത് സമീപത്തെ വീട്ടുപറമ്പുകൾക്ക് ഭീഷണിയായിട്ടുണ്ട്. പുനർമൂല്യ നിർണയത്തിൽ തോറ്റ കുട്ടി ജയിച്ചു വാണിമേൽ: പുനർമൂല്യനിർണയ ഫലം വന്നതോടുകൂടി തോറ്റ കുട്ടി ജയിക്കുകയും ഒമ്പത് എ പ്ലസ് നേടിയ കുട്ടിക്ക് ഫുൾ എപ്ലസുമായി. ഇതോടെ വാണിമേൽ ക്രസൻറ് നാദാപുരം മേഖലയിലെ മികച്ചവിജയം നേടിയ സ്ഥാപനമായി മാറി. പുനർമൂല്യ നിർണയ ഫലം വന്നപ്പോൾ അംന ഷിറിനാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. നാജിയ പർവിൻ, മുഹമ്മദ് ബിൻ ഖാലിദ് എന്നിവർ എ പ്ലസിലേക്കും ഉയർന്നു. ഇതോടെ, ഫുൾ എ പ്ലസ് 42 ആയും ഒമ്പത് എപ്ലസ് 21ആയും ഉയർന്നു. 429 കുട്ടികളിൽ ഒരു കുട്ടി ഒഴികെ 428 പേർ വിജയിച്ചു. മുഴുവൻ വിദ്യാർഥികളെയും അധ്യാപകരെയും ക്രസൻറ് മാനേജിങ് കമ്മിറ്റി അനുമോദിച്ചു. അധ്യാപക നിയമനം കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹൈസ്‌കൂളിൽ ഫിസിക്കൽ സയൻസ്, മാത്‍സ്, മലയാളം, സോഷ്യൽ സയൻസ്, ഉർദു (പാർട്ട് ടൈം) അധ്യാപകരുടെ ഒഴിവിൽ ദിവസ വേതനത്തിന് നിയമിക്കുന്നതിനുള്ള അഭിമുഖം ബുധനനാഴ്ച രാവിലെ 10ന് നടക്കുമെന്ന് ഹെഡ്‍ മാസ്റ്റർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.