പുനര്‍മൂല്യനിർണയം തുണച്ചു: രാരോത്ത് ജി.എം.എച്ച്.എസിനു നൂറുമേനി

താമരശ്ശേരി: രാരോത്ത് ജി.എം.എച്ച്.എസിനു ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനിയുടെ തിളക്കമായി. പരീക്ഷ എഴുതിയ 128 പേരിൽ ഒരുകുട്ടി മാത്രം കുറഞ്ഞ മാര്‍ക്കിന് ഉന്നതപഠനത്തിന് യോഗ്യത നേടിയിരുന്നില്ല. ഈ വിദ്യാര്‍ഥി പുനര്‍മൂല്യ നിർണയത്തിന് അപേക്ഷിക്കുകയും ഫലം വന്നപ്പോള്‍ വിജയിക്കുകയും ചെയ്തതോടെയാണ് ഇൗ നേട്ടം. അധ്യാപകരെയും വിദ്യാർഥികളെയും പി.ടി.എ കമ്മിറ്റി അഭിനന്ദിച്ചു. പ്രസിഡൻറ് പി.കെ. അബ്ദുസ്സലീം അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.