കനത്ത മഴയിൽ ഭിത്തി തകർന്നുവീണു

മാവൂർ: ഞായറാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ മഴയിൽ വീട്ടുപറമ്പി​െൻറ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. പാറമ്മൽ കുന്നുമ്മൽ മൈമൂനയുടെ വീടിനോട് ചേർന്ന് എട്ടടിയോളം ഉയരമുള്ള ഭിത്തിയാണ് നാലു മീറ്ററോളം നീളത്തിൽ തകർന്നത്. തൊട്ടുതാഴെ തോൾകോഴി ബിനുവി​െൻറ വീട്ടു ചുമരിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. ഇതേതുടർന്ന് വീടി​െൻറ ചുമരിന് വിള്ളലുണ്ടായി. ഗ്രാമപഞ്ചായത്ത് മെംബർ കെ. മൈമൂന സ്ഥലം സന്ദർശിച്ചു. മാവൂരി​െൻറ ചരിത്രം പറയുന്ന കൃതി പ്രകാശനം ചെയ്തു മാവൂർ: ടി. മുഹമ്മദലി മൗലവി രചിച്ച 'ഒരു പുരുഷായുസ്സി​െൻറ ഓർമകളിലൂടെ' കൃതി മുതിർന്ന പത്രപ്രവർത്തകൻ ടി.പി. ചെറൂപ്പ പ്രകാശനം ചെയ്തു. ചാലിയാറി​െൻറയും ഗ്രാസിം കമ്പനിയുടെയും പശ്ചാത്തലത്തിൽ മാവൂരി​െൻറ മുസ്ലിം ചരിത്രം പറയുന്നതാണ് കൃതി. മാവൂർ ഹിദായത്തുൽ ഇസ്‌ലാം മദ്റസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി. ഹംസ ഹാജി തയ്യിൽ ആദ്യപ്രതി ഏറ്റുവാങ്ങി. കെ. മുഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു. അംറാസ് അലിൻ മുഹമ്മദ് മൗലവിക്കുള്ള ഉപഹാരം നൽകി. അബ്ദുല്ല മാനൊടുകയിൽ പുസ്തകപരിചയം നടത്തി. എൻ.വി.കെ. മുഹമ്മദ് ഫൈസി, കെ.എം. കുഞ്ഞവറാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉസ്മാൻ, പി.ടി.സി. മുഹമ്മദലി, എൻ.പി. അഹമ്മദ്, മുഹമ്മദ് അശ്റഫ് റഹ്മാനി, ചിറ്റടി അഹമ്മദ് കുട്ടി ഹാജി, കെ.വി. ശംസുദ്ദീൻ ഹാജി, എം. ഇസ്മായിൽ, എം.പി. അലവിക്കുട്ടി എന്നിവർ സംസാരിച്ചു. പി. ഉമ്മർകുട്ടി സ്വാഗതവും ജലീൽ പാഴൂർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.