മാലിന്യം മാമ്പുഴയിലേക്ക്: വൃത്തിഹീനമായ ലേബർ ക്യാമ്പിനെതിരെ പരാതി

പെരുമണ്ണ: വൃത്തിഹീനമായ അന്തരീക്ഷത്തിൽ മുന്നൂറോളം തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിനെതിരെ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല. പെരുമണ്ണ മൂന്നാം വാർഡ് പാറക്കോട്ട് താഴത്താണ് കക്കൂസ് മാലിന്യം തുറസ്സായ സ്ഥലത്തേക്കും മാമ്പുഴയിലേക്കും ഒഴുക്കിവിടുന്ന സ്വകാര്യ നിർമാണ കമ്പനിയുടെ ലേബർ ക്യാമ്പിനെതിരെ നാട്ടുകാർ ഗ്രാമപഞ്ചായത്തിലും ആരോഗ്യ വകുപ്പ് അധികൃതർക്കും പരാതി നൽകിയത്. രണ്ടു വർഷത്തോളമായി ഇവിടെ പ്രവർത്തിക്കുന്ന ക്യാമ്പിലെ മാലിന്യ സംസ്കരണത്തിന് ഒരു സംവിധാനവുമില്ല. പുഴയോട് ചേർന്ന ചതുപ്പ് പ്രദേശത്ത് മണ്ണിൽ കുഴിയെടുത്ത് കക്കൂസ് മാലിന്യം അതിലേക്ക് ഒഴുക്കിവിടുകയാണെന്ന് നാട്ടുകാർ പറയുന്നു. കുഴിയുടെ മുകളിൽ വെറുതെ തകരഷീറ്റ് കൊണ്ട് മൂടിവെച്ചാണ് ടാങ്ക്. മഴ പെയ്യുന്നതോടെ കുഴിയിലെ മാലിന്യം പരന്നൊഴുകി പുഴയിലേക്കൊഴുക്കുന്നതായി നാട്ടുകാർ പറയുന്നു. ഇവിടത്തെ ഇതര സംസ്ഥാന തൊഴിലാളികൾക്കും സമീപത്തെ നാട്ടുകാർക്കും വലിയ ആരോഗ്യപ്രശ്നമാണിത് സൃഷ്ടിക്കുന്നത്. തൊട്ടടുത്ത് മഞ്ഞപ്പിത്തം പടർന്നതോടെ സമീപവാസികൾ ആശങ്കയിലാണ്. വിഷയം ഹരിതം െറസി. അസോസിയേഷൻ പ്രവർത്തകർ കമ്പനി അധികൃതരുടെയും ഗ്രാമപഞ്ചായത്തി​െൻറയും ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടികളൊന്നുമെടുക്കാത്തതിനാൽ ജില്ല ഭരണകൂടത്തെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.