ഒളവണ്ണയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു

ഒളവണ്ണ: പാലാഴിയിൽ നിപ വൈറസ് ബാധിച്ച് യുവാവ് മരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചേർന്ന് തീരുമാനിച്ചു. പാലാഴി പ്രദേശത്തെ രണ്ട്, മൂന്ന്, നാല് വാർഡുകളിൽ മുഴുവൻ വീടുകളിലും ഇരുപതോളം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തുന്നതിനും പ്രതിരോധ ജാഗ്രത പ്രവർത്തനങ്ങൾ നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. മുഴുവൻ വാർഡുകളിലും ശുചിത്വ കമ്മിറ്റികൾ രണ്ടു ദിവസത്തിനകം വിളിച്ചുചേർക്കും. ജൂൺ മൂന്നിന് മുഴുവൻ സ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ ശുദ്ധജല വിതരണ കിണറുകൾക്കും ജലസംഭരണികൾക്കും സുരക്ഷിത വലകളിടുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിട ഉടമകളുടെയും തൊഴിലുടമകളുടേയും സംയുക്ത യോഗം മേയ് 30ന് ഗ്രാമപഞ്ചായത്ത് ഇ.എം.എസ് ഹാളിൽ വിളിച്ചുചേർക്കും. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേയും ഓടകൾ വൃത്തിയാക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തി ടെൻഡർ ചെയ്തു. പ്രവൃത്തി നടത്തുന്നതിന് കരാറുകാരെ ചുമതലപ്പെടുത്തി. പ്രസിഡൻറ് കെ. തങ്കമണി അധ്യക്ഷത വഹിച്ചു. ഒളവണ്ണ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. സാജിത ബീഗം, ഹെൽത്ത് ഇൻസ്പക്ടർ വി.പി. മുഹമ്മദ്, ഷിബു, വൈസ് പ്രസിഡൻറ് മനോജ് പാലാത്തൊടി, കെ.കെ. ജയപ്രകാശൻ, ടി.പി. സുമ, ഇ. രമണി, വി. വിജയൻ, മഠത്തിൽ അബ്ദുൽ അസീസ്, എം.എൻ. വേണുഗോപാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.