ദുരിതം സൃഷ്​ടിച്ച്​ റോഡരികിലെ മീൻ വിൽപന

ബേപ്പൂർ: മാത്തോട്ടം അങ്ങാടിയിലെ മീൻ വിൽപന ജനങ്ങൾക്ക് ദുരിതമായി. 'വനശ്രീ'യുടെ പ്രധാന കവാടത്തിനും കാൻറീനും സമീപത്താണ് മീൻ വിൽപന തകൃതിയായി നടക്കുന്നത്. ദുർഗന്ധമുള്ള വെള്ളം റോഡരികിൽ കെട്ടിനിന്ന് പുഴുവരിക്കുന്നത് കാണാം. റോഡി​െൻറ ഇരുവശത്തും പന്തൽ കെട്ടിയുള്ള മത്സ്യ വിൽപന കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സാംക്രമിക രോഗങ്ങളുടെയും പകർച്ചപ്പനിയുടെയും ആശങ്കയിൽ ജനം ഭീതിയിൽ കഴിയുന്ന സമയത്താണ് മാത്തോട്ടം അങ്ങാടിയിലെ ഈ നിയമലംഘനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.