ഓഫിസുകളിൽ മഷിപ്പേന ഉപയോഗിക്കാൻ തീരുമാനം

വടകര: നഗരസഭയിൽ ഗ്രീൻ േപ്രാട്ടോകോൾ നടപ്പിലാക്കുന്നതി​െൻറ ഭാഗമായി ജൂൺ ഒന്നു മുതൽ ഓഫിസ് ജീവനക്കാർ മഷിപ്പേന ഉപയോഗിക്കാൻ തീരുമാനിച്ചു. ഉച്ചഭക്ഷണം കഴിക്കുന്നതിന് പാത്രത്തിനടിയിൽ കടലാസ് വിരിക്കുന്നതിന് പകരം ടവ്വൽ ഉപയോഗിക്കണം. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന യോഗം ചെയർമാൻ കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഗിരീഷൻ അധ്യക്ഷത വഹിച്ചു. നഗരസഭയിലെ മറ്റ് ഓഫിസുകളിലും ഇതേ മാതൃക പിന്തുടരണമെന്നും എല്ലാ ഓഫിസുകളിലും ജൈവ മാലിന്യങ്ങളും അജൈവ വസ്തുക്കളും ശേഖരിക്കുന്നതിനുള്ള പ്രത്യേക സംവിധാനമൊരുക്കണമെന്നും ചെയർമാൻ അഭ്യർഥിച്ചു. നഗരസഭ സെക്രട്ടറി കെ.യു. ബിനി, അജിത്, ബാബു, ഷൈനി, പ്രജിത, മണലിൽ മോഹനൻ എന്നിവർ സംസാരിച്ചു. റോഡരികിലെ വസ്തുക്കൾ നീക്കംചെയ്യണമെന്ന് വടകര: മഴക്കാല പൂർവ ശുചീകരണത്തി​െൻറ ഭാഗമായി വടകര നഗരസഭയിലെ റോഡരികിൽ സൂക്ഷിച്ചിരിക്കുന്ന കല്ല്, മണ്ണ്, വിറകുകൾ, പഴയ വാഹനങ്ങൾ എന്നിവ ഒരാഴ്ചക്കകം എടുത്തുമാറ്റണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം നഗരസഭ അതെടുത്തുമാറ്റുകയും അതിനു വരുന്ന ചെലവ് ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കുകയും ചെയ്യുന്നതാണെന്ന് വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. പ്രതിഭ സംഗമം വടകര: കോട്ടേമ്പ്രം ബാലൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തി​െൻറയും വോൾഗ കലാകേന്ദ്രത്തി​െൻറയും സംയുക്താഭിമുഖ്യത്തിൽ പ്രതിഭസംഗമം നടത്തി. എൽ.എസ്.എസ്, യു.എസ്.എസ് നേടിയവർ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയവർ, ഗ്രാമോത്സവത്തിൽ പങ്കെടുത്ത 120 വനിതകൾ എന്നിവരുടെ സംഗമം നടത്തി. കെ.പി. ചാത്തു ഉദ്ഘാടനം ചെയ്തു. ഇ. സുകുമാരൻ അധ്യക്ഷത വഹിച്ചു. സുനിൽ കോട്ടേമ്പ്രം, രമേശൻ കുന്നുമ്മൽ, ബി. അനിരുദ്ധ്, കെ. രൂപേഷ്, പി. ബിനീഷ്, കെ.കെ. ചന്ദ്രൻ, കെ. നിഷ, ബി. ഷിജിൽ, കെ.കെ. കുഞ്ഞിരാമൻ, രവി കനവത്ത്, അനൂപ് ചന്ദ്രൻ, കെ. നിജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.