ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാനവികത ഉയര്‍ത്തിപ്പിടിക്കണം -എരവത്ത് മുനീര്‍

ഫോട്ടോ : mepa99.jpg കാരയാട് ജവഹര്‍ലാല്‍ നെഹ്‌റു കൾചറല്‍ സ​െൻറര്‍ ആൻഡ് ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ ഭക്ഷണ കിറ്റുകളുടെ വിതരണം ഡി.സി.സി ജനറല്‍ സെക്രട്ടറി എരവത്ത് മുനീര്‍ നിര്‍വഹിക്കുന്നു മേപ്പയൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മതത്തിനും ജാതിക്കുമതീതമായ മാനവികത ഉയര്‍ത്തിപ്പിടിക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി എരവത്ത് മുനീര്‍. കാരയാട് ജവഹര്‍ലാല്‍ നെഹ്‌റു കൾചറല്‍ സ​െൻറര്‍ ആൻഡ് ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൊസൈറ്റി ചെയര്‍മാന്‍ യൂസുഫ് കുറ്റീക്കണ്ടി അധ്യക്ഷത വഹിച്ചു. സാജിദ് അഹമ്മദ് ഏക്കാട്ടൂര്‍, കെ. അഷറഫ്, അനസ് കാരയാട്, പി.എം. കുഞ്ഞിരാമന്‍, സി.എം. രാജന്‍ എന്നിവര്‍ സംസാരിച്ചു. സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രദേശവാസിയായ ഒരാളുടെ തകര്‍ന്നുപോയ വീട് പുനര്‍നിര്‍മിച്ചു നല്‍കിയിരുന്നു. അടുത്തദിവസം ദരിദ്രകുടുംബങ്ങളിലെ വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.