പാറക്കടവ് ഡയാലിസിസ് സെൻററിന് ഫണ്ട് സമാഹരിച്ചു

നാദാപുരം: നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയും കോഴിക്കോട് സി.എച്ച്. സ​െൻററും സംയുക്തമായി പാറക്കടവിൽ തുടങ്ങുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സ​െൻററി​െൻറ അഞ്ചുകോടി സമാഹരണത്തി​െൻറ ഭാഗമായി നാദാപുരം പഞ്ചായത്ത് പത്തൊമ്പതാം വാർഡ് മുസ്ലിംലീഗ് കമ്മിറ്റി 1,90,000 രൂപ സമാഹരിച്ചു. തുക മുസ്ലിംലീഗ് പ്രസിഡൻറ് എം.പി സൂപ്പിക്ക് വാർഡ് മുസ്ലിംലീഗ് ഭാരവാഹികളായ കുന്നത്ത് ജലീൽ, എരഞ്ഞിക്കൽ സിദ്ധീഖ് തങ്ങൾ(ബംഗളൂരു കെ.എം.സി.സി), വാഴയിൽ മുഹമ്മദ് എന്നിവർ കൈമാറി. നരിക്കോൾ അബ്ദുല്ല, എൻ.കെ. ജമാൽ ഹാജി, അബ്ബാസ് കണേക്കൽ, വലിയാണ്ടി ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു. നാദാപുരം താലൂക്ക് ആശുപത്രി: യൂത്ത് കോൺഗ്രസ് നിവേദനം നൽകി നാദാപുരം: താലൂക്ക് ഗവ. ആശുപത്രിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി. വർഷങ്ങളായി പണി പൂർത്തീകരിച്ച ആശുപത്രി കെട്ടിടം രോഗികൾക്കായി തുറന്ന് കൊടുക്കുക, മുടങ്ങിക്കിടക്കുന്ന ആംബുലൻസ് സംവിധാനം പുനഃസ്ഥാപിക്കുക, ആംബുലൻസ് റിപ്പയറിങ് സംബന്ധമായ അഴിമതി അന്വേഷിക്കുക, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക, കൂടുതൽ ശുചീകരണ ജോലിക്കാരെ നിയമിക്കുക, ലാബ് സൗകര്യം കൂടുതൽ കാര്യക്ഷമമാക്കുക, അവശ്യമരുന്നുകൾ ലഭ്യമാക്കുക, തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്. പരാതി പരിശോധിച്ചശേഷം പെെട്ടന്നുതന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സൂപ്രണ്ട് ഉറപ്പുനൽകി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് രജിഷ് വി.കെ.യുടെ നേത്യത്വത്തിൽ ഫായിസ് ചെക്യാട്, ഉമേഷ് പെരുവങ്കര, അനിൽ, സൽ മാട്ടാൻ, ജസീർ ടി.പി, അഭിഷേക് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. ആശുപത്രി അധികൃതരുടെ അനാസ്ഥ തുടർന്നാൽ യൂത്ത് കോൺഗ്രസ് സമരരംഗത്തേക്കിറങ്ങുമെന്ന് പ്രസിഡൻറ് രജിഷ് വി.കെ. അറിയിച്ചു. സി.കെ ഖാലിദ് മാസ്റ്ററെ ജന്മനാട് അനുമോദിച്ചു നാദാപുരം: റോട്ടറി എക്സലൻറ് അവാർഡ് ജേതാവ് സി.കെ. ഖാലിദ് മാസ്റ്ററെ കല്ലുമ്മൽ വാർഡ് വികസനസമിതിയുടെ ആഭിമുഖ്യത്തിൽ ജന്മനാട് അനുമോദിച്ചു. വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഇഗ്ലീഷ് അധ്യാപകനായ ഖാലിദ് മാസ്റ്ററുടെ പ്രവർത്തന മികവിനാണ് അവാർഡ് ലഭിച്ചത്. ചെക്യാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല പഞ്ചായത്ത് മെംബർ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ബ്ലോക്ക് മെംബർ മണ്ടോടി ബഷീർ മാസ്റ്റർ, നാദാപുരം പ്രസ് ക്ലബ് പ്രസിഡൻറ് എം.കെ. അഷ്റഫ് എന്നിവർ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ ഇ. കുഞ്ഞബ്ദുല്ല, എസ്.പി.എം തങ്ങൾ, സി.എച്ച്. മുഹമ്മദ്, സമദ് ജാതിയേരി, കെ.പി. രാജീവൻ, എ. റഹിം, എ.പി ആലിക്കുട്ടി ഹാജി, പി.കെ. തറുവയി, സഫീർ ഇല്ലത്ത്, എം.ടി. മുസ, അബ്ദുല്ല നെല്ലിയോട്ട്, എം. ഗീത, അശ്വതി കുനിയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.