പൈപ്പ് പൊട്ടി കക്കൂസ് മാലിന്യം പുറത്തേ​െക്കാഴുകുന്നു

പേരാമ്പ്ര: ലാസ്റ്റ് കല്ലോട് മസ്ജിദു തഖ്വ പള്ളിക്ക് സമീപത്തെ വാടക കെട്ടിടത്തിൽനിന്ന് കക്കൂസ് പൈപ്പ് പൊട്ടി മാലിന്യം പുറത്തേെക്കാഴുകുന്നത് പ്രദേശവാസികൾക്ക് ദുരിതമാവുന്നു. മഴ ശക്തമായതോടെ മാലിന്യം പരന്നൊഴുകുന്നുണ്ട്. പരിസരത്തെ കിണറിൽ മാലിന്യമെത്തുമോ എന്ന് നാട്ടുകാർ ഭയക്കുന്നു. അംഗൻ വാടിയും മിൽമയുടെ പാൽ സംഭരണകേന്ദ്രവും ഇതിന് സമീപത്താണ്. ഇവിടെ രണ്ട് കെട്ടിടത്തിൽ നിറയെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ മുമ്പാകെ നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. സംഭവം ഉടമയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പൊട്ടിയ പൈപ്പ് മാറ്റിസ്ഥാപിക്കാൻ തയാറാവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.