വൃത്തിഹീനമായി കൊയിലാണ്ടി നഗരം

കൊയിലാണ്ടി: നഗരം രോഗത്തി​െൻറ കൈപ്പിടിയിലേക്ക്. വൃത്തികേടായ പരിസരം രോഗാണുക്കളുടെ വളർച്ചക്ക് സഹായകമാകുന്നു. കൊതുകും ഈച്ചയുമൊക്കെ പെരുകുന്നു. നഗരവും പരിസരങ്ങളും ശുചിയോടെ സംരക്ഷിക്കേണ്ടവർക്ക് അതിനു കഴിയാതെ പോകുന്നതാണ് കാരണം. കൊയിലാണ്ടി അങ്ങാടിയിൽ ഓവുചാലിൽനിന്ന് കോരിയിട്ട മാലിന്യം ദിവസങ്ങളായി മാറ്റാതെ കിടക്കുകയാണ്. വിവിധ സ്ഥാപനങ്ങളിലെ കക്കൂസ് മാലിന്യം ഉൾെപ്പടെ ഓവുചാലിലേക്കാണ് ഒഴുക്കുന്നത്. ഇൗ മാലിന്യമാണ് ജനക്കൂട്ടം നിരന്തരം ഇടപെടുന്ന അങ്ങാടിയിൽ കൂട്ടിയിട്ടിരിക്കുന്നത്. ദുർഗന്ധപൂരിതമായ ഇവ മഴയത്ത് പരന്നൊഴുകുകയും ചെയ്യുന്നു. രോഗാണുക്കളുടെ വിളനിലമാണ് ഈ മാലിന്യക്കൂമ്പാരവും ഓവുചാലുകളും. നിരവധി സ്ഥാപനങ്ങൾ ശൗചാലയ മാലിന്യം ഓവുകളിൽ ഒഴുക്കുന്നതായി പരാതിയുണ്ട്. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ല. പല ഭാഗങ്ങളിലും മഴവെള്ളം കെട്ടിക്കിടക്കുകയാണ്. കൊതുകുകളുടെ വിഹാരകേന്ദ്രമാണ് ഈ ഭാഗങ്ങൾ. കഴിഞ്ഞ മഴക്കാലത്ത് മലമ്പനിയും മലേറിയയും െഡങ്കിപ്പനിയും നഗരസഭ പരിധിയിൽ പിടിപെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.