കരനെൽകൃഷിക്ക് ആനുകൂല്യം

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ കരനെൽകൃഷിക്ക് ഉമ ഇനം നെൽ വിത്തുൾപ്പെടെയുള്ളവക്ക് ആനുകൂല്യങ്ങൾ നൽകുന്നു. താൽപര്യമുള്ള കർഷകർ നികുതി ശീട്ട്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ഉടൻ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് കൃഷി ഓഫിസർ അറിയിച്ചു. േക്വാറം തികയാതെ മാറ്റിവെച്ച പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഇന്ന് ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. ശനിയാഴ്ച േക്വാറം തികയാത്തത് കാരണം മാറ്റിവെച്ച തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ശനിയാഴ്‌ച നടന്ന യോഗത്തിൽനിന്ന് എൽ.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നതിനെ തുടർന്നാണ് േക്വാറം തികയാതെവന്നത്. യു.ഡി.എഫിലെ എല്ലാ അംഗങ്ങളും പങ്കെടുത്തു. കോൺഗ്രസിലെ അംബിക മംഗലത്ത് ആണ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. നിലവിൽ പ്രസിഡൻറായിരുന്ന മുസ്‌ലിംലീഗിലെ കെ.കെ. നന്ദകുമാർ ജോലി കിട്ടിയതിനെ തുടർന്ന് രാജിെവച്ചതി​െൻറ ഭാഗമായാണ് പ്രസിഡൻറ് സ്ഥാനം ഒഴിവുവന്നത്. പട്ടികജാതിക്ക് സംവരണം ചെയ്ത പ്രസിഡൻറ് സ്ഥാനത്തേക്ക് ഭരണകക്ഷിയായ എൽ.ഡി.എഫിൽ ആളില്ലാത്തതിനാലാണ് യു.ഡി.എഫ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അഴിമതി ആരോപണമുള്ള അംബിക മംഗലത്തിനെ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നതിൽനിന്ന് യു.ഡി.എഫ് പിന്മാറണമെന്ന ആവശ്യവുമായി എൽ.ഡി.എഫ് രംഗത്തെത്തിയിട്ടുണ്ട്. ഊദ് മരത്തില്‍നിന്ന് വിളവെടുപ്പിന് കാത്തിരിക്കുകയാണ് വടക്കേതടത്തില്‍ മാത്യു കോടഞ്ചേരി: 14 വര്‍ഷം മുമ്പ് നട്ടുപിടിപ്പിച്ച 35 ഊദ് മരത്തി​െൻറ വിളവെടുപ്പിന് കാത്തിരിക്കുകയാണ് മൈക്കാവ് വടക്കേതടത്തില്‍ മാത്യു എന്ന കര്‍ഷകൻ. ഊദ് കൃഷിയെപ്പറ്റി പത്രപ്പരസ്യത്തില്‍ നിന്നാണ് മാത്യു അറിയുന്നത്. ഇതി​െൻറ തൈകളുടെ അന്വേഷണം ചെന്നെത്തിയത് കൊല്ലം ആര്യങ്കാവിലാണ്. തൈ ഒന്നിന് 110 രൂപ നിരക്കില്‍ 100 തൈകള്‍ വാങ്ങിയതില്‍ 35 എണ്ണം സ്വന്തം കൃഷിയിടത്തില്‍ നട്ടുപിടിപ്പിച്ചു. ബാക്കിയുള്ളത് സുഹൃത്തുക്കള്‍ക്കും നല്‍കി. സാധാരണയായി വണ്ട് മരത്തി​െൻറ തടി തുളച്ച് പൂപ്പല്‍ബാധ ഉണ്ടാക്കിയാണ് പ്രകൃതിദത്തമായി മരം സുഗന്ധമുള്ള കാതല്‍ തടിയായി രൂപപ്പെടുന്നത്. കേരളത്തില്‍ പൂപ്പല്‍ബാധ ഉണ്ടാക്കുന്നയിനം വണ്ടുകള്‍ ഇല്ലാത്തതിനാല്‍ കൃത്രിമമായി പൂപ്പല്‍ബാധയുണ്ടാക്കുന്ന മരുന്ന് മരങ്ങളിൽ ദ്വാരമുണ്ടാക്കി നിറച്ച് രണ്ടുവര്‍ഷംകൊണ്ട് മരം കാതലാക്കുകയാണ് ചെയ്യുന്നത്. രണ്ടുവര്‍ഷം മുമ്പ് 10 മരങ്ങളില്‍ വൈദഗ്ധ്യമുള്ള ഏജന്‍സിയെക്കൊണ്ട് കൃത്രിമമായി പൂപ്പല്‍ബാധ ചെയ്ത് കാത്തിരിക്കുകയായിരുന്നു മാത്യു. പൂപ്പല്‍ ബാധിച്ച മരം ദ്രവിച്ച് കാതലാകുന്നത് ഈ കര്‍ഷകന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഒരു മരത്തില്‍ കൃത്രിമമായി പൂപ്പല്‍ബാധ ചെയ്യുന്നതിന് 18,000 രൂപയോളമാണ് ചെലവ് വരുന്നത്. ഏറ്റവും നല്ല കാതല്‍ തടിക്ക് വിപണിയില്‍ കിലോക്ക് 15 ലക്ഷം രൂപയാണ് വില. എല്ലായിനങ്ങള്‍ക്കും ഈ വില ലഭിക്കില്ല. മൈക്രോകാര്‍പ് എന്നയിനത്തിനു മാത്രമാണ് ഈ വില ലഭിക്കുക. വിദേശ ഏജന്‍സികളാണ് കാതല്‍ വാങ്ങുന്നത്. കൃത്രിമ മരുന്ന് പ്രയോഗം നടത്തുന്നതിനും നിരവധി ഏജന്‍സികളുണ്ട്. ഇവര്‍ തന്നെയാണ് വിപണനത്തിലും സഹായിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.