നിപ വൈറസ് ബോധവത്കരണ ക്ലാസ്

മുക്കം: സംസ്കാര കച്ചേരിയുടെ ആഭിമുഖ്യത്തിൽ നിപ വൈറസ് രോഗത്തെക്കുറിച്ച് ബോധവത്കരണ ക്ലാസും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് അഡീഷനൽ പ്രഫസർ ഡോ. വി.കെ. സുരേഷ് ബാബു ക്ലാസെടുത്തു. നിപ വൈറസ് രോഗത്തെക്കുറിച്ചുള്ള ജനങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. അംഗൻവാടി കുട്ടികൾക്കുള്ള യൂനിഫോം ബന്ന ചേന്നമംഗലൂർ വിതരണം ചെയ്തു. ഡോ. സുരേഷ് ബാബു വിജയികൾക്കുള്ള ഉപഹാരം വിതരണം ചെയ്തു. കെ.ടി. ശ്രീധരൻ, കെ. ബാബുരാജ്, ജയരാജ്, ഉണ്ണികൃഷ്ണൻ, ബാൽരാജ്്, ശശികുമാർ, ഗോപാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.