കരനെൽ വിത്ത് വിതരണം ചെയ്യുന്നു

വടകര: ഒഞ്ചിയം കൃഷിഭവനിൽ ഉമ ഇനം കരനെൽ വിത്ത് വിതരണത്തിന് എത്തിയതായി കൃഷി ഓഫിസർ അറിയിച്ചു. വിത്ത് ആവശ്യമുള്ള കർഷകർ നികുതി രശീതി, ദേശസാത്കൃത ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പു സഹിതം കൃഷി ഓഫിസുമായി ബന്ധപ്പെടണം. മഴമറ, േഗ്രാ ബാഗ്, പച്ചക്കറി കൃഷിക്ക് ധനസഹായം, പച്ചക്കറി കൃഷിയിൽ തുള്ളിനന സമ്പ്രദായം, ജലസേചനത്തോടൊപ്പം വളപ്രയോഗം എന്നീ പദ്ധതികൾക്ക് കൃഷിഭവനിൽ രജിസ്റ്റർ ചെയ്യണം. പ്രതിഭകളെ അനുമോദിക്കുന്നു വടകര: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അഴിയൂർ പഞ്ചായത്ത് പരിധിയിലെ വിദ്യാർഥികളെ മർച്ചൻറ്സ് അസോസിയേഷൻ അനുമോദിക്കുന്നു. അർഹരായവർ 9495177411 എന്ന നമ്പറിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.