വരവേല്‍പ് ഗൃഹസന്ദര്‍ശനം ശ്രദ്ധേയമായി

ഉള്ള്യേരി: ഒറ്റദിവസം കൊണ്ട് സ്കൂളിലെ 400 കുട്ടികളുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തി പുതിയ അധ്യയനവര്‍ഷത്തിലേക്ക് കുട്ടികളെ വരവേല്‍ക്കാനുള്ള ഉള്ളൂര്‍ ഗവ. യു.പി സ്കൂളി​െൻറ ഗൃഹസന്ദര്‍ശനം ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഇംഗ്ലീഷ് പരിപോഷണ പദ്ധതിയായ സ്പേസിനെകുറിച്ചു വിശദീകരിക്കുകയും കുട്ടികളുടെ പഠനസാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. വാര്‍ഡ്‌ അംഗങ്ങളായ എ.എം. സുനിത, പ്രസന്ന തച്ചോണ്ട എന്നിവരും സംബന്ധിച്ചു. പി.ടി.എ, എം.പി.ടി.എ ഭാരവാഹികൾ, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ടി.എം. സത്യൻ, സി. സത്യനാഥൻ, പി.വി. മണികണ്ഠൻ, വി.എം. രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.