കല്ലായി പുഴയോരത്ത്​ ഷെഡ്​ കെട്ടുന്നതിനെ ചൊല്ലി തർക്കം

കോഴിക്കോട്: കല്ലായി പുഴയോരത്തെ ഭൂമിയിൽ ഷെഡ് കെട്ടുന്നതിനെ ചൊല്ലി തർക്കം. പാതാർ ഭാഗത്തെ വിറുകുവിൽപന സ്ഥലത്ത് ഗുഡ്സ് ഒാേട്ടാ നിർത്തിയിടാൻ ഷെഡ് നിർമിച്ചതിെന ചൊല്ലിയാണ് തർക്കം. ഇവിടെ വിറക് വിൽപന നടത്തുന്ന എളയേടത്ത് ഹുസൈൻകുട്ടിയുടെ നേതൃത്വത്തിൽ മുളയും ടാർപോളിൻ ഷീറ്റും ഉപയോഗിച്ച് ഷെഡ് നിർമിക്കുന്നത് കല്ലായി കളത്തിങ്ങൽ ഇസ്ഹാക്കി​െൻറ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. പുഴയോട് ചേർന്നുള്ള 23 സ​െൻറ് ഭൂമിയിൽ അവകാശവാദം ഉന്നയിച്ചായിരുന്നു ഹുസൈൻകുട്ടി ഷെഡ് െകട്ടാൻ ശ്രമിച്ചതും ഇസ്ഹാക്ക് ഇത് ത​െൻറ ഭൂമിയാണെന്ന പരാതിയുമായി രംഗത്തെത്തിയതും. വാക്തർക്കം സംഘർഷത്തി​െൻറ വക്കിലെത്തിയതോടെ കസബ പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. നിർമാണം നിർത്തിവെക്കാൻ പൊലീസ് ആവശ്യപ്പെട്ടു. അതിനിടെ, സർക്കാർ അധീനതയിലുള്ള ഭൂമിയാണിതെന്ന് ചൂണ്ടിക്കാട്ടി ചിലർ രംഗത്തുവന്നു. 2007ൽ സർക്കാർ ഇവിടത്തെ കൈയേറ്റം പൂർണമായും ഒഴിപ്പിച്ചിരുന്നതായും എന്നാൽ പിന്നീട് ചുരുങ്ങിയ വിലക്ക് വിൽപന നടന്നുവെന്നുമാണ് ഇവർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.