പാറക്കടവിൽനിന്ന് പുഴുവരിച്ച മത്സ്യം പിടികൂടി

നാദാപുരം: പാറക്കടവിലെ മത്സ്യ മാർക്കറ്റിൽനിന്ന് പുഴുവരിച്ച മത്സ്യം പിടികൂടി. മൂന്നു ദിവസമായി തുറക്കാതിരുന്ന മീന്‍ മാര്‍ക്കറ്റില്‍നിന്ന് അസഹ്യ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പൂട്ട് പൊളിച്ച് നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച നിലയില്‍ മത്സ്യം സൂക്ഷിച്ചതായി കണ്ടത്. മുറി മുഴുവൻ വൃത്തിഹീനമായ രീതിയിലായിരുന്നു. തുടര്‍ന്ന് സാധനങ്ങള്‍ നശിപ്പിക്കുകയും കടപൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. ചെക്യാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാലി‍​െൻറയും ചെക്യാട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സി. രാജേന്ദ്ര​െൻറയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരായ അസ്ലം, രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.