ഇന്ധന വിലവർധന​; ബൈക്കുകൾ തള്ളിനീക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധം

കക്കട്ടിൽ: പെട്രോൾ, ഡീസൽ വില അനുദിനം കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കക്കട്ടിൽ ബൈക്ക് തള്ളിനീക്കി പ്രതിഷേധിച്ചു. കുന്നുമ്മൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധസമരം. മണ്ഡലം പ്രസിഡൻറ് അരുൺ മൂയ്യോട്ട്, വി.പി. ദുൽഖിഫിൽ, പി.കെ. ഷമീർ, ടി.വി. സുജീഷ്, രാഹുൽ, മനീഷ് പിലാച്ചേരി, എം.എം. മിഥു, ടി. രാഹുൽരാജ്, ഫാസിൽ വട്ടോളി, അശ്വിൻ വിനോദ്, ഇ. അർജുൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.