നിപ: കെ.എസ്​.ആർ.ടി.സിക്ക്​ വരുമാനം കുറഞ്ഞു

കോഴിക്കോട്: ജില്ലയിൽ പടർന്നുപിടിച്ച നിപ കാരണം കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ കുറവ്. പാലക്കാട്, തൃശൂർ അടക്കം ദീർഘദൂര ഭാഗങ്ങളിൽനിന്ന് യാത്രക്കാർ കുറഞ്ഞതാണ് വരുമാനം താഴാൻ ഇടയാക്കിയത്. രോഗഭീതി കാരണം കോഴിക്കോേട്ടക്കുള്ള യാത്ര പലരും ഉപേക്ഷിച്ചു. ഞായറാഴ്ചയായിരുന്നു ജില്ലയിൽ നിപ ൈവറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് ഡിപ്പോയിൽ കഴിഞ്ഞ തിങ്കളാഴ്ച മുതൽ വരുമാനത്തിൽ കുറവുകാണിക്കാൻ തുടങ്ങിയിരുന്നു. താമരശ്ശേരി, തൊട്ടിൽപ്പാലം ഡിപ്പോകളിലും വരുമാനത്തിൽ കുറവുണ്ട്. നിപ വൈറസ്ബാധിത മേഖലയായ സൂപ്പിക്കട ഉൾപ്പെടുന്ന ഭാഗത്ത് ആളുകൾ മരിച്ചതോടെ കുറ്റ്യാടി ഭാഗത്തുള്ള ബസുകളിൽ യാത്രക്കാരുടെ കുറവ് രേഖപ്പെടുത്തി. കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന ചില ബസുകൾ യാത്രക്കാരുടെ കുറവുകാരണം ട്രിപ് കട്ട്ചെയ്യുന്ന അവസ്ഥവരെ ഉണ്ടായി. യാത്രക്കാർ കുറഞ്ഞാലും ഓടേണ്ടിവരുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് കലക്ഷൻ ഇനത്തിൽ വലിയ കുറവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിപ വരുംമുമ്പുള്ള ആഴ്ച 5,45,707 രൂപ വരവ് ലഭിച്ചപ്പോൾ നിപ റിപ്പോർട്ട് ചെയ്ത ഈ ആഴ്ച വരവിനത്തിൽ ഒരു ലക്ഷത്തിലധികം രൂപ കുറഞ്ഞ് 4,45,447 രൂപയായി. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള കുറ്റ്യാടി-മാനന്തവാടി റൂട്ടിൽ ബസുകൾ കാലിയായാണ് ഓടുന്നത്. റമദാൻ വ്രതകാലത്ത് കലക്ഷനിൽ നേരിയ കുറവ് ഉണ്ടാവാറുണ്ടെന്നും എന്നാൽ ഭീമമായ തോതിൽ കുറയാൻ കാരണം രോഗഭീതിയാവാമെന്നും ഡിപ്പോ അധികൃതർ അഭിപ്രായപ്പെട്ടു. സ്വകാര്യ ബസ് ഉൾപ്പെടെ വൈകുന്നേരങ്ങളിൽ ബസുകളിൽ യാത്രക്കാരെ കുത്തിനിറച്ചാണ് ഓടിയിരുന്നതെങ്കിൽ ബസുകളിൽ ഇപ്പോൾ സീറ്റുകൾ കാലിയാണ്. താമരശ്ശേരി ഡിപ്പോയിൽ ചെറിയ കുറവാണ് വരുമാനത്തിൽ ഉണ്ടായതെന്നും റമദാൻ ആയതിനാലാവാം വരുമാനം താഴ്ന്നതെന്നും അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.