കടൽക്ഷോഭത്തിൽ ഫൈബർ വള്ളം മറിഞ്ഞു; രണ്ടുപേർക്ക്​ പരിക്ക്

കൊയിലാണ്ടി: മീൻ പിടിക്കുന്നതിനിടെ കടലിൽ ശക്തമായ കാറ്റിലും തിരയിലും കുടുങ്ങി ഫൈബർ വള്ളം മറിഞ്ഞു. രണ്ടുപേർക്ക് പരിക്കേറ്റു. കൊല്ലം ബദ്രിയ മൻസിൽ യൂസുഫ് (38), ചേരിക്കുഴിയിൽ ഹാരിസ് (36) എന്നിവർക്കാണ് പരിക്ക്. ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കെട്ടുതാഴ അഷ്റഫ്, ഹിദായത്ത് മൻസിൽ അബ്ബാസ് എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. നാലുപേരടങ്ങിയ സംഘം കൊയിലാണ്ടി ഹാർബറിൽ നിന്നാണ് പുറപ്പെട്ടത്. 20 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് കടൽക്ഷോഭത്തിൽപെട്ട് വള്ളം മറിഞ്ഞത്. മറ്റ് മീൻപിടിത്തക്കാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. മീൻപിടിത്ത ഉപകരണങ്ങളെല്ലാം നഷ്ടപ്പെട്ടു. മാറ്റിവെച്ചു കൊയിലാണ്ടി: അരിക്കുളം ഭാവന ഗ്രന്ഥശാലയുടെ ഞായറാഴ്ച നടത്താനിരുന്ന അനുമോദന സദസ്സും കരിയർ ഗൈഡൻസ് ക്ലാസും മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.