നിപ വൈറസ്​: യാത്രസൗകര്യം നിഷേധിച്ചാൽ പെർമിറ്റ്​ റദ്ദാക്കും

കോഴിക്കോട്: നിപ വൈറസ് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ആശുപത്രി ജീവനക്കാർ, ആശുപത്രിയിലേക്ക് പോകുന്നവർ, രോഗികളെ പരിചരിക്കുന്നവർ തുടങ്ങിയവർക്ക് യാത്രസൗകര്യം നിഷേധിച്ചാൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്ന് ഉത്തരമേഖല, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ അറിയിച്ചു. ബസ് ജീവനക്കാർക്കും ഉടമകൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇതിനായി വടകര, കോഴിക്കോട് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർമാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ല ഭരണകൂടെത്തയും ആരോഗ്യവകുപ്പിനെയും ജില്ല വികസന സമിതി അഭിനന്ദിച്ചു കോഴിക്കോട്: നിപ വൈറസ് ബാധ നിയന്ത്രണവിധേയമാക്കുന്നതിന് ശക്തമായ നടപടി സ്വീകരിച്ചതിന് ജില്ല ഭരണകൂടത്തെയും ആരോഗ്യ വകുപ്പിനെയും ജില്ല വികസന സമിതി യോഗം അഭിനന്ദിച്ചു. കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തൊഴിൽ മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, എം.എൽ.എമാരായ സി.കെ. നാണു, കെ. ദാസൻ, പി.ടി.എ. റഹീം എന്നിവർ സംസാരിച്ചു. ജനങ്ങളുടെ ഭീതിയകറ്റാനും മഴക്കാല രോഗങ്ങൾ പടരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കാനും തദ്ദേശ സ്ഥാപനങ്ങളോടൊപ്പം വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടർ, ജില്ല മെഡിക്കൽ ഓഫിസർ, ജില്ല കലക്ടർ എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ നടപടി സ്വീകരിച്ചതിനാലാണ് ദുരന്തത്തെ അതിവേഗം നിയന്ത്രിക്കാനായത്. ജില്ലയിലാകെ സമ്പൂർണ ശുചീകരണത്തിന് ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും പൊതുജനങ്ങളും രാഷ്ട്രീയ കക്ഷികളും പങ്കാളികളാകണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. മുൻ വർഷങ്ങളിൽ പകർച്ചവ്യാധികൾ പകർന്നുപിടിച്ച സാഹചര്യത്തിൽ മുൻകരുതലായി വാർഡ്തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തണമെന്ന് ജില്ല വികസന സമിതി യോഗം നിർദേശിച്ചു. ചടങ്ങിൽ ജില്ല പ്ലാനിങ് ഓഫിസർ എം.എ. ഷീല റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഡി.എം ടി. ജനിൽകുമാർ, വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.