ചക്രസ്തംഭന സമരം നടത്തി

ഉള്ള്യേരി: തെരുവത്തുകടവ്-കൊയക്കാട് റോഡി‍​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തെരുവത്ത് കടവ് ടൗണ്‍ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ . പൊതുമരാമത്ത് വകുപ്പ് വര്‍ഷങ്ങളായി റോഡ്‌ നവീകരണത്തിനു ഫണ്ട് അനുവദിച്ചിട്ടും ടെൻഡര്‍ നടപടികള്‍ പോലും പൂര്‍ത്തീകരിക്കാതെ കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് പ്രവര്‍ത്തി മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഗ്രാമപഞ്ചായത്ത്‌ അംഗം സിൽജ ചമ്മുങ്കര ഉദ്ഘാടനം ചെയ്തു. സി.എം. അനീഷ്‌ അധ്യക്ഷത വഹിച്ചു. ഷമീര്‍ നളന്ദ, സുധിന്‍ സുരേഷ്, ടി.പി. ബാബു, പുളിക്കൂല്‍ ഷമീർ, ലിജീഷ് കൊയക്കാട്, ജസീല്‍ ആയിരോളി, മനുലാൽ, മുസ്തഫ എടപ്പിലാശ്ശേരി എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.