ഉന്നത വിജയികളെ അനുമോദിച്ചു

ആയഞ്ചേരി: സിവിൽ സർവിസിൽ ഉന്നതവിജയം നേടിയ ഷാഹിദ് ടി. കോമത്തിനെയും എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ വിജയികളെയും ആയഞ്ചേരി എജുക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി സി.ഐ എൻ. സുനിൽ കുമാർ ഉപഹാരം നൽകി. ഡോ. ജമാൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഷാഹിദ് ടി. കോമത്ത്, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ടി.വി. കുഞ്ഞിരാമൻ, ബാബു കുളങ്ങരത്ത്, കോറോൽ മുഹമ്മദ്, ഷൗക്കത്ത്, സി. ജാഫർ, വി.കെ. ഇബ്രാഹീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.