സി.ബി.എസ്​.ഇ പ്ലസ്​ ടു പരീക്ഷയിൽ നൂറുമേനി

താമരശ്ശേരി: അൽഫോൻസ സീനിയർ സെക്കൻഡറി സ്കൂൾ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ തുടർച്ചയായി 14ാം തവണയും നൂറുമേനി വിജയം. പരീക്ഷക്കിരുന്ന 45 വിദ്യാർഥികളിൽ 11 പേർക്ക് ഡിസ്റ്റിങ്ഷനും 30 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. അൽഫോൻസ സ്കൂൾ രക്ഷാധികാരി ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യാപകരെയും വിദ്യാർഥികളെയും അനുമോദിച്ചു. റമദാൻ പ്രഭാഷണത്തിന് തുടക്കമായി താമരശ്ശേരി: ദാറുത്തഖ്്വ ഹിഫ്ള് ഖുർആൻ ആൻഡ് ശരീഅത്ത് കോളജി​െൻറ കീഴിൽ ആരംഭിച്ച ഒന്നാമത് റമദാൻ പ്രഭാഷണത്തിന് തുടക്കമായി. ഈങ്ങാപ്പുഴ പി.എസ് ആലി മുസ്ലിയാർ നഗറിൽ ആരംഭിച്ച പ്രഭാഷണ പരമ്പര സിംസാറുൽ ഹഖ് ഹുദവി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു. ഒ.കെ. ഹംസ, സ്വാലിഹ് നിസാമി, ശാഫി ഫൈസി, അസ്ഗറലി ബദ്രി, മൊയ്തു ഹാജി, ടി.കെ. സുഹൈൽ, ബഷീർ, എൻ.പി. സലിം, എൻ.സി. സത്താർ, ഹാരിസ് മഹ്ബൂബ്, ടി.കെ. ഹംസ ഹാജി, അഹമ്മദ് കുട്ടി, ടി.എം. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.