പന്നിക്കോട് കടകൾ കത്തിനശിച്ചു;10 ലക്ഷം രൂപയുടെ നഷ്​ടം

മുക്കം: പന്നിക്കോട് അങ്ങാടിയിലെ കെട്ടിടത്തിന് തീപിടിച്ച് കടകൾ കത്തിനശിച്ചു. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. എരഞ്ഞിമാവ് റോഡിലെ അടുക്കള ഹോം സ​െൻറർ, മാജിദ സ്റ്റോർ, ഫർണിച്ചർ ഷോപ് എന്നിവക്കാണ് തീപിടിച്ചത്. വെള്ളിയാഴ്ച രാത്രി രേണ്ടാടെയാണ് സംഭവം. ഒമ്പത് റൂമുകളുള്ള കെട്ടിടത്തിലെ നാല് റൂമുകൾ കത്തിനശിച്ചു. മുക്കത്തുനിന്ന് അസി. സ്റ്റേഷൻ ഓഫിസർ എൻ. വിജയൻ, ലീഡിങ് ഫയർമാൻ കെ. നാസർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും ഇടപെടലിലാണ് തീയണച്ചത്. വൈദ്യുതി ഷോർട്ട്സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.