നടുവണ്ണൂർ റീജനൽ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്: യു.ഡി.എഫ് പാനലിന് എതിരില്ല

നടുവണ്ണൂർ: സംഘർഷംമൂലം റിട്ടേണിങ് ഓഫിസർ നിർത്തിവെച്ച നടുവണ്ണൂർ റീജനൽ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിന് എതിരില്ല. നാമനിർദേശ പത്രിക പിൻവലിക്കുന്നതി​െൻറ അവസാന ദിവസമായിരുന്നു വെള്ളിയാഴ്ച. 2017 ആഗസ്റ്റ് ആറിന് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബൂത്തുകൾ കൈയേറുകയും ബാലറ്റ് പെട്ടികൾ തകർക്കപ്പെടുകയും ചെയ്തതോടെ റിട്ടേണിങ് ഓഫിസർ തെരഞ്ഞെടുപ്പ് നിർത്തിവെക്കുകയായിരുന്നു. നിലവിൽ നടുവണ്ണൂർ റീജനൽ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിലാണ്. യു.ഡി.എഫ് പാനലും സി.പി.എം നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിയും തമ്മിലായിരുന്നു മത്സരം. 1991 മുതൽ ബാങ്ക് ഭരണസമിതിക്ക് യു.ഡി.എഫാണ് നേതൃത്വം നൽകിയിരുന്നത്. ബാങ്കി​െൻറ ചരിത്രത്തിലാദ്യമാണ് തെരെഞ്ഞടുപ്പ് നിർത്തിവെക്കുന്നതും അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാവുന്നതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.