'ഇത്തരം ദുരന്തം ആർക്കും കൊടുക്കരുതേ'...

പേരാമ്പ്ര: 'ഇങ്ങനെ ഒരു ദുരന്തം ആർക്കും കൊടുക്കരുതെന്നാണ് പടച്ചതമ്പുരാനോടുള്ള പ്രാർഥന', ഉറ്റവരെ ഓരോരുത്തരെയായി മരണം വന്ന് വിളിച്ചു കൊണ്ടുപോകുമ്പോൾ നിസ്സഹായാവസ്ഥയിൽ അതിന് സാക്ഷ്യംവഹിച്ച ആശുപത്രിയിലെ കൂട്ടിരിപ്പുകാര​െൻറ വാക്കുകളാണിത്. സൂപ്പിക്കടയിൽ നിപ വൈറസ് ബാധയേറ്റ് മരിച്ച സാബിത്തി​െൻറയും സ്വാലിഹി​െൻറയും അമ്മാവൻ ആവടുക്കകയനോത്ത് അഷ്റഫിന് പങ്കുവെക്കാനുള്ള ആശുപത്രി അനുഭവങ്ങൾ ആരെയും പേടിപ്പെടുത്തുന്നതാണ്. സ്വാലിഹ് നിക്കാഹ് ചെയ്ത ആത്തിഫ ഇദ്ദേഹത്തി​െൻറ ജ്യേഷ്ഠ​െൻറ മകളാണ്. ഈ മാസം 14ന് സ്വാലിഹിനെ പേരാമ്പ്ര സഹകരണാശുപത്രിയിൽ കൊണ്ടുവരുന്നത് മുതൽ അഷ്റഫ് കൂടെയുണ്ട്. അസുഖം കൂടിയപ്പോൾ ഇദ്ദേഹമുൾപ്പെടെയുള്ള ബന്ധുക്കൾ ആശങ്കപ്പെട്ട് ഡോക്ടറെ സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് 'ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നാണ്.' കാരണം, സ്വാലിഹി​െൻറ സഹോദരൻ സാബിത്ത് മരിച്ചതുകൊണ്ടാണ് ഇത്തരം ആശങ്കയെന്നാണ് ഡോക്ടർ പറഞ്ഞത്. എന്നാൽ, അന്ന് രാത്രി ബ്ലഡ്പ്രഷർ അമിതമായി വർധിച്ചതിനെ തുടർന്ന് ഡ്യൂട്ടി ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. എന്നാൽ, സാബിത്തിനുണ്ടായ അനുഭവം ഉണ്ടാവരുതെന്ന് കരുതി ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർ പരിശോധനക്ക് ശേഷം രോഗം ഗുരുതരമാണെന്നും പനിയുള്ളവരെ ഉടൻ ഇവിടെ അഡ്മിറ്റ് ചെയ്യണമെന്നും പറഞ്ഞപ്പോൾ പിതാവ് മൂസ, ഭാര്യ ആത്തിഫ, മൂത്തുമ്മ മറിയം എന്നിവരെയും അവിടെ പ്രവേശിപ്പിച്ചു. 18ന് സ്വാലിഹ് മരിച്ചതോടെ മയ്യിത്തുമായി ബന്ധുക്കൾ നാട്ടിലേക്ക് പോയപ്പോൾ അഷ്റഫ് നുറുങ്ങുന്ന ഹൃദയത്തോടെ ആശുപത്രിയിലുള്ളവർക്ക് കൂട്ടിരുന്നു. മൂസയുടെയും മറിയത്തി​െൻറയും നില അതിഗുരുതരമായി തുടർന്നപ്പോൾ ആത്തിഫയെ അഷ്റഫി​െൻറ നേതൃത്വത്തിൽ എറണാകുളം അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയി. യാത്രാമധ്യേ മറിയം മരിച്ചെന്ന വാർത്തയും ഇവരെ തേടിയെത്തി. ആത്തിഫയുടെ പരിശോധന ഫലം പുറത്തു വന്നപ്പോഴാണ് ഇവർക്ക് കുറച്ചെങ്കിലും ആശ്വാസമായത്. എന്നാൽ, സമൂഹമാധ്യമങ്ങളിലും ചാനൽ വാർത്തകളിലും ആത്തിഫയുടെ നില അതിഗുരുതരമായി തുടരുകയാണെന്ന വാർത്തയാണ് പ്രചരിച്ചിരുന്നത്. ഇതു കേട്ട് വിളിക്കുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മറുപടി പറഞ്ഞ് തളരുകയായിരുന്നു അഷ്റഫും സഹോദരനും. എന്നാൽ, നാലു ദിവസത്തെ ചികിത്സക്കും നിരീക്ഷണത്തിനും ശേഷം 23ന് രാത്രി ആത്തിഫയെ വീട്ടിലെത്തിച്ച് ഒന്ന് വിശ്രമിക്കാൻ നോക്കുമ്പോഴേക്കും മൂസ മുസ്ലിയാർ മരിച്ചെന്ന വാർത്ത തേടിയെത്തിയിരുന്നു. പിന്നീട് ഉടൻ കോഴിക്കോടേക്ക് പുറപ്പെട്ടു. പിന്നെ ഖബറടക്കം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ വ്യാഴാഴ്ച അർധരാത്രിയായിരുന്നു. ഒരാഴ്ച ഇദ്ദേഹമുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അനുഭവിച്ച വേദന ആർക്കും പറഞ്ഞാൽ മനസ്സിലാവില്ലെന്നാണ് അഷ്റഫ് പറയുന്നത്. ഇനി ഈ രോഗം ആർക്കും വരുത്തരുതെന്ന പ്രാർഥന മാത്രമാണ് ഇപ്പോൾ ഇദ്ദേഹത്തിനുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.