നിപക്ക് പുറമെ വ്യാജവാർത്തകളും കുടുംബത്തെ വേട്ടയാടുന്നു

പേരാമ്പ്ര: നിപ വൈറസ് ബാധയെ തുടർന്ന് നാലുപേർ മരിച്ച വേദനയിൽ കഴിയുന്ന കുടുംബത്തിനെ വ്യാജവാർത്തയും വേട്ടയാടുന്നു. ചങ്ങരോത്തെ സൂപ്പിക്കടയിൽ വളച്ചുകെട്ടിയിൽ മൂസ മുസ്ലിയാർ, മക്കളായ സാബിത്ത്, സ്വാലിഹ്, സഹോദരപത്നി മറിയം എന്നിവർ രണ്ടാഴ്ചക്കിടെ മരിച്ചിരുന്നു. നിപ എത്തിയത് മലേഷ്യയിൽ നിന്നാണെന്ന് അഭ്യൂഹമുണ്ട്. സാബിത്ത് അവിടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും രോഗം ഭേദമാവാത്തതോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നെന്നുമാണ് ഒരു പത്രം വാർത്ത നൽകിയത്. എന്നാൽ, ഈ വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു. ദുബൈയിലായിരുന്ന സാബിത്ത് അൾസറിനെ തുടർന്നാണ് ആറുമാസം മുമ്പ് നാട്ടിലേക്ക് മടങ്ങിയത്. എൻജിനീയറായ സഹോദരൻ സ്വാലിഹും വിസ കാലാവധി കഴിഞ്ഞതോടെ സാബിത്തിനൊപ്പം നാട്ടിലേക്ക് മടങ്ങി. മരിക്കുന്നതി​െൻറ ഒരാഴ്ച മുമ്പുവരെ സാബിത്ത് നാട്ടിൽ ജോലിക്ക് പോയിരുന്നു. പിന്നീട് സ്വാലിഹ് വീണ്ടും ദുബൈക്ക് പോയെങ്കിലും ജോലി ശരിയാവാത്തതിനെ തുടർന്ന് മടങ്ങി. രണ്ടുമാസം മുമ്പ് എത്തിയ സ്വാലിഹ് കോഴിക്കോട് സ്വകാര്യ കമ്പനിയിൽ ജോലിനോക്കുകയും ചെയ്തു. അടിസ്ഥാനമില്ലാത്ത വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ബന്ധുക്കൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.