ഫയർസ്​റ്റേഷൻ സ്ഥല വിവാദം: അപ്രോച്ച് റോഡ് നിർമിക്കാൻ വിട്ടുനൽകിയ സ്ഥലത്ത് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ബോർഡ് കാണാതായി

നാദാപുരം: ഫയർ സ്റ്റേഷൻ കെട്ടിടം നിർമിക്കാൻവേണ്ടി സ്വകാര്യവ്യക്തികൾ നൽകിയ സ്ഥലം തണ്ണീർതടമാണെന്ന് പറഞ്ഞ് നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരെ പഞ്ചായത്ത് യൂത്ത് ലീഗ് പ്രക്ഷോഭം പ്രഖ്യാപിച്ചതിനിടയിൽ, നിർദിഷ്ട സ്ഥലത്തേക്ക് അപ്രോച്ച് റോഡ് നിർമിക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്ത് സ്ഥാപിച്ച ബോർഡ് കാണാതായി. വ്യാഴാഴ്ച സ്ഥാപിച്ച ബോർഡാണ് വെള്ളിയാഴ്ച രാവിലെയായപ്പോഴേക്കും അപ്രത്യക്ഷമായത്. സംഭവത്തിൽ നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതിനൽകി. വ്യാഴാഴ്ച ഉച്ചക്കാണ് ഗ്രാമപഞ്ചായത്ത് ജീവനക്കാർ പുളിക്കൂൽ തോടി​െൻറ കക്കംവെള്ളി ഭാഗത്ത് ബോർഡ് സ്ഥാപിച്ചത്. സ്ഥലം പഞ്ചായത്ത് വക പുറംപോക്കാണെന്നും അനധികൃതമായി സ്ഥലത്ത് പ്രവേശിക്കുന്നത് നിരോധിച്ചുമായിരുന്നു ബോർഡ്. സ്ഥലത്തെ കുറിച്ച് സ്വകാര്യവ്യക്തി അവകാശവാദമുന്നയിച്ച സാഹചര്യത്തിലാണ് ബോർഡ് സ്ഥാപിച്ചതത്രെ. ഫയർ സ്റ്റേഷൻ സ്ഥലത്തേക്കുള്ള അപ്രോച്ച് റോഡിന് ഈ സ്ഥലം വിട്ടുനൽകാൻ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. അതിനിടെ, 25 സ​െൻറ് സ്ഥലം ഫയർ സ്റ്റേഷൻ കെട്ടിടം നിർമിക്കാൻ വിട്ടുനൽകിയ വ്യക്തിക്ക് അഭിവാദ്യമർപ്പിച്ച് തൂണേരിയിൽ യൂത്ത് ലീഗ് ഫ്ലക്സ് വെച്ചത് നാദാപുരം യൂത്ത് ലീഗിന് ക്ഷീണമായി. തൂണേരിയിലെ ലീഗ് പ്രവർത്തകനാണ് ഫയർ സ്റ്റേഷൻ കെട്ടിടം പണിയാൻ സൗജന്യയമായി സ്ഥലം വിട്ടുനൽകിയ ഒരാൾ. കെട്ടിടം പണിയാൻ സ്ഥലം ലഭ്യമാകാതെ വർഷങ്ങളായി കാത്തിരിക്കുന്നതിനിടയിൽ സൗജന്യമായി ലഭിച്ച സ്ഥലത്തെക്കുറിച്ച് വിവാദമുണ്ടാക്കുന്നതിന് പിന്നിൽ സ്ഥാപിത താൽപര്യമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. യൂത്ത് ലീഗ് പ്രക്ഷോഭം സ്ഥലം ലഭ്യമാക്കുന്നതിന് പരിശ്രമിച്ച ലീഗ് ഗ്രാമ പഞ്ചായത്ത് അംഗത്തിനും ലീഗ് ഭരിക്കുന്ന ഗ്രാമ പഞ്ചായത്തിനും എതിരായാണ് ഫലത്തിൽ തിരിഞ്ഞിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് നാദാപുരം പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കാൻ നീക്കം നടന്നപ്പോൾ തുരങ്കംവെച്ച ശക്തികളാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.