നിപ: കോഴിക്കോ​െട്ട​ പ്രവർത്തനം ലോകത്തിന്​ മാതൃക ^ഡോ. ജി. അരുൺ കുമാർ

നിപ: കോഴിക്കോെട്ട പ്രവർത്തനം ലോകത്തിന് മാതൃക -ഡോ. ജി. അരുൺ കുമാർ കോഴിക്കോട്: നിപ വൈറസിനെതിരെ കോഴിക്കോട് ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാണെന്ന് വൈറസ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മണിപ്പാൽ സ​െൻറർ ഫോർ വൈറസ് റിസർച്ചിലെ ഡോ. ജി. അരുൺ കുമാർ. ലോകത്തെ വൻരാജ്യങ്ങൾ വരെ എങ്ങനെയാണ് ഇത്രപെെട്ടന്ന് പനി കണ്ടെത്തി നിയന്ത്രണ നടപടിയെടുത്തതെന്ന് ഉറ്റുനോക്കുകയാണ്. ഇപ്പോൾ വൈറസ് പരക്കുന്നില്ലെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. എങ്ങനെ ഒരാൾക്ക് രോഗം വന്നുവെന്ന സ്രോതസ്സ് കണ്ടെത്തുകയാണ് ഇനി വേണ്ടത്. വൈകിയാണെങ്കിലും അത് കണ്ടെത്തുകതെന്ന ചെയ്യും. അവശനിലയിലുള്ള രോഗിയുമായി അടുത്തിടപഴകിയാൽ മാത്രമേ വൈറസ് പടരൂ. ആരെങ്കിലും പേരാമ്പ്രയിൽ പോയാൽ രോഗം പടരില്ല -അരുൺ കുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.