താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം എൽ.ഡി.എഫ് ബഹിഷ്‌കരിച്ചു

-നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി പദ്ധതികള്‍ തയാറാക്കുന്നെന്നാണ് പരാതി താമരശ്ശേരി: ഗ്രാമപഞ്ചായത്തില്‍ വെള്ളിയാഴ്ച ചേര്‍ന്ന ഭരണസമിതി യോഗം എൽ.ഡി.എഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. സ്ഥിരംസമിതിയെ നോക്കുകുത്തിയാക്കി ചിലരുടെ താൽപര്യം സംരക്ഷിക്കുന്നതിന് അജണ്ടകള്‍ കൊണ്ടുവരുന്നെന്നാരോപിച്ചാണ് യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്. 2018-19 വര്‍ഷത്തെ പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരം ലഭിക്കുന്നതിനുമുമ്പേ ഗുണഭോക്താക്കള്‍ക്കുള്ള അപേക്ഷഫോറം വിതരണം ചെയ്യുന്നതിന് അച്ചടിച്ചിരിക്കുകയാണ്. കര്‍ഷകര്‍ക്ക് 50 ശതമാനം സബ്സിഡി നിരക്കില്‍ പശു, കോഴി തുടങ്ങിയവ നല്‍കുന്നത് ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉൾപ്പെടുത്തിയില്ല. ഫണ്ടുകള്‍ വിനിയോഗിക്കുന്നതില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്താത്തതിനാല്‍ നഷ്ടം സംഭവിക്കുകയാണ്. ഇതാവര്‍ത്തിച്ചാല്‍ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും എൽ.ഡി.എഫ് മെംബര്‍മാര്‍ പറഞ്ഞു. എ.പി. മുസ്തഫ, പി.എം. ജയേഷ്, ബിന്ദു ആനന്ദ്, ഒ.കെ. അഞ്ജു, പി. ഷൈലജ, രത്നവല്ലി എന്നിവരാണ് ഭരണസമിതി യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്. -------------- തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു താമരശ്ശേരി: കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ കരിയാത്തന്‍കാവില്‍ കുന്നുമ്മല്‍ സുഹറയുടെ വീടിനു മുകളിലാണ് തെങ്ങ് വീണത്. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.