ചെലവുള്ളത് മാസ്കിനുമാത്രം

പേരാമ്പ്ര: നിപ വൈറസ് ബാധയേറ്റ് മരണം സംഭവിച്ചതോടെ പേരാമ്പ്രയിൽ ചെലവുള്ള ഏക സാധനം മാസ്ക് മാത്രം. ടൗണിലെ മുഴുവൻ മെഡിക്കൽ ഷോപ്പുകളിലും ഇതിന് വൻ ഡിമാൻഡാണ്. കച്ചവട സ്ഥാപനങ്ങളിലുള്ളവരും സർക്കാർ സ്ഥാപനങ്ങളിലുള്ളവരും മൊത്തമായി മാസ്ക് വാങ്ങി പോവുകയാണ്. ടൗണിൽ എത്തുന്നവരും മാസ്ക് ഉപയോഗിക്കുന്നുണ്ട്. മലയോര മേഖലയുടെ കച്ചവടത്തി​െൻറ ആസ്ഥാനമായ പേരാമ്പ്രയിലേക്ക് ആരും വരാത്ത അവസ്ഥയാണ്. ഹോട്ടൽ, വസ്ത്ര വിപണി, സ്കൂൾ വിപണി, പഴവിപണി എന്നിവയെല്ലാം മാന്ദ്യത്തിലാണ്. പേരാമ്പ്രക്ക് സമീപത്തുള്ളവർ മറ്റ് ടൗണുകളെയാണ് ആശ്രയിക്കുന്നത്. ബസുകളിൽ യാത്രക്കാർ വളരെ കുറവായതുകൊണ്ട് ചില ബസുകൾ ട്രിപ് വെട്ടിച്ചുരുക്കുന്നുണ്ട്. ഇപ്പോൾ മരിച്ച എട്ടു പേർക്കല്ലാതെ വേറെ ആർക്കും പേരാമ്പ്ര ഭാഗത്ത് നിപ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ, നാട്ടുകാരുടെ ആശങ്ക പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. പേരാമ്പ്രയിലെ ആശുപത്രികളിൽ വെള്ളിയാഴ്ചയും രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു. നിപ പേടി; പേരാമ്പ്രയിലെ കല്യാണവേദി മാറ്റി പേരാമ്പ്ര: നിപ വൈറസ് പേടിയെ തുടർന്ന് പേരാമ്പ്രയിലെ കല്യാണവേദി മാറ്റി. പേരാമ്പ്രയിലെ ഒരു ഓഡിറ്റോത്തിയത്തിൽനിന്ന് നടത്താൻ തീരുമാനിച്ച കല്യാണം വധു ഗൃഹത്തിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. നടുവണ്ണൂർ സ്വദേശിയുടെ ശനിയാഴ്ചത്തെ കല്യാണമാണ് വധൂഗൃഹത്തിലേക്ക് മാറ്റിയത്. ഇതോടെ ക്ഷണിച്ചവരെയെല്ലാം ഫോണിലൂടെറ്റും ബന്ധപ്പെട്ട് വേദിമാറ്റിയ വിവരം അറിയിക്കുകയാണ്. വധുവി​െൻറ വീട്ടുകാർക്ക് പേരാമ്പ്രക്ക് വരാനുള്ള പേടിയാണ് വേദി മാറ്റാനുള്ള പ്രധാന കാരണം. പേരാമ്പ്ര പരിസരത്ത് നടക്കുന്ന കല്യാണമുൾപ്പെടെയുള്ള ചടങ്ങുകൾക്ക് താരതമ്യേന ആളുകൾ കുറവാണ്. മറ്റ് പ്രദേശങ്ങളിൽനിന്നുള്ള ആളുകളാണ് വരാൻ മടിക്കുന്നത്. പാലിന് 'അയിത്തം' കൽപിച്ചതായി പരാതി പേരാമ്പ്ര: ചെറുവണ്ണൂരിൽ കണ്ടീതാഴെ നിപ വൈറസ് ബാധയേറ്റ് മരിച്ചയാളുടെ ബന്ധുവിനെ ചെറുവണ്ണൂർ ക്ഷീരസംഘത്തിൽ പാലളക്കാൻ അനുവദിച്ചില്ലെന്ന് പരാതി. നിപ വൈറസ് ബാധയേറ്റ് മരിച്ച ജാനകിയുടെ ഭർതൃപിതാവി​െൻറ അനുജ​െൻറ വീട്ടിൽനിന്ന് കൊണ്ടുവന്ന പാലിനാണ് അയിത്തം കൽപിച്ചത്. മരിച്ചവരുടെ ബന്ധുക്കൾ നിരീക്ഷണത്തിലുള്ളതുകൊണ്ട് പൊതുവായ ധാരണയുടെ അടിസ്ഥാനത്തിലാണ് പാലളക്കേണ്ടെന്ന് പറഞ്ഞതെന്നാണ് നാട്ടുകാരുടെ ഭാഷ്യം. ചെറുവണ്ണൂരിൽ നിപയെക്കുറിച്ചുള്ള ഭീതി അകന്നിട്ടില്ല. മരിച്ച വീടിന് സമീപത്തുനിന്ന് ഒഴിഞ്ഞുപോയവർ തിരിച്ചുവന്നിട്ടില്ല. ചെറുവണ്ണൂർ ടൗണിലും ഒച്ചയും അനക്കവും ഇല്ല. വളരെ കുറച്ചാളുകൾ മാത്രമാണ് ടൗണിലിറങ്ങുന്നത്. കച്ചവടവും വളരെ കുറവാണ്. ഒട്ടോക്കാരും കുറവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.