കാക്കിക്കുള്ളിലെ 'കാവലാൾ' കവിത പ്രകാശനം ചെയ്തു

നാദാപുരം: കവിയും നാദാപുരം കൺട്രോൾ റൂമിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥനുമായ രാധാകൃഷ്ണൻ ആയഞ്ചേരിയുടെ കാവലാൾ എന്ന കവിതയുടെ ഓഡിയോ സീഡി പ്രകാശനം ചെയ്തു. പൊലീസുകാരൻ എന്നനിലയിലുള്ള അനുഭവങ്ങളും മാനുഷികബോധവും കവിതകളിൽ സ്മരിക്കുന്നതായി കവിത ഏറ്റുവാങ്ങിയ സാഹിത്യകാരൻ മുകുന്ദൻ പുലരി അഭിപ്രായപ്പെട്ടു. കൂട്ടം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ രാജേഷ് അണിയാരം ഉദ്ഘാടനം നിർവഹിച്ചു. പി. ഗിരീഷൻ, റഫീഖ് അണിയാരം, അനന്തൻ എന്നിവർ പെങ്കടുത്തു. ബോധവത്കരണം കുറ്റ്യാടി: നരിക്കൂട്ടുംചാൽ വേദിക വായനശാലയുടെ നേതൃത്വത്തിൽ നിപ വൈറസ് ബാധയെക്കുറിച്ച് ബോധവത്കരണവുമായി വളൻറിയർമാർ പ്രദേശത്തെ വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്യുന്നതി​െൻറ ഉദ്ഘാടനം കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ ഡോ. എം. ജ്യോതി പ്രശാന്ത് നിർവഹിച്ചു. കെ.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്.ജെ. സജീവ് കുമാർ, ടി. സുരേഷ് ബാബു, പി.കെ. സുരേഷ്, പി.പി. ദിനേശൻ, എം.എസ്. അക്ഷയ്, ഇ. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.