തണ്ണീർത്തടം നികത്തിയതിൽ പ്രതിഷേധിച്ചു

മേപ്പയൂർ: മേപ്പയൂർ ടൗണിലെ കോറോത്തുമുക്ക് കീഴനതാഴ ബൈപാസ് റോഡിന് സമീപം സ്വകാര്യവ്യക്തിയുടെ കൈവശമുള്ള, തണ്ണീർത്തട നിയമത്തി​െൻറ പരിധിയിൽ വരുന്ന നഞ്ചഭൂമിയിൽ അനധികൃതമായി മണ്ണിടുന്നത് റവന്യൂ അധികൃതർ തടഞ്ഞിട്ടും ധിക്കാരപരമായി നൂറുകണക്കിന് ലോഡ് മണ്ണിട്ട് നീർച്ചാലുകൾ ഇല്ലാതാക്കിയതിനെതിരെ എ.െഎ.വൈ.എഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ആക്കംകൂട്ടുന്ന ഇത്തരം പ്രവർത്തനങ്ങൾ തടയാനും പ്രസ്തുത സ്ഥലത്തിട്ട മണ്ണ് നീക്കംചെയ്ത് പൂർവസ്ഥിതിയിലാക്കാനും അധികൃതരോട് ആവശ്യപ്പെട്ടു. എസ്.കെ. രജീഷി​െൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എം. ലിമേഷ് സ്വാഗതം പറഞ്ഞു. സി.കെ. ലൈജു, ഷബ്ന, ജിതിൻരാജ്, എസ്. അമൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.