പരപ്പിൽപടി-തെറ്റത്ത്താഴം റോഡ് തകർന്നു

നരിക്കുനി: പുല്ലാളൂർ പരപ്പിൽപടി-തെറ്റത്ത്താഴം റോഡ് തകർന്ന് യാത്ര ദുഷ്കരമായി. കൂടത്തിൽ, മുല്ലപ്പള്ളിതാഴം, ചക്കോരക്കൽ, തെറ്റത്ത് താഴം തുടങ്ങിയ ഭാഗങ്ങളിൽ റോഡ് പൂർണമായും തകർന്നിരിക്കുകയാണ്. ഒന്നേകാൽ കിലോമീറ്റർ നീളമേ ഈ റോഡിനുള്ളതെങ്കിലും മൂന്നിലൊന്ന് ഭാഗവും തകർന്നു. ഓവുചാലില്ലാത്തതിനാൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ടാറിങ് തകരുകയുമാണ് ചെയ്യുന്നത്. മഴ പെയ്യുമ്പോൾ സമീപത്തെ ഇടവഴിയിലൂടെ ഒലിച്ചെത്തുന്ന വെള്ളവും ഉറവയെടുക്കുന്ന വെള്ളവും റോഡിലെത്തി തളം കെട്ടിനിൽക്കുകയാണ്. പുല്ലാളൂർ ഭാഗത്തുനിന്ന് എളുപ്പത്തിൽ കുന്ദമംഗലം ഭാഗത്തേക്കെത്താൻ യാത്രക്കാർക്ക് ഉപകരിക്കുന്ന റോഡാണിത്. നൂറുകണക്കിനാളുകൾ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. കഴിഞ്ഞവർഷം ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഈ റോഡിൽ മറ്റൊരുഭാഗത്ത് 300 മീറ്ററോളം നീളത്തിൽ ഓവുചാലും പുതിയ കൽവർട്ടും നിർമിച്ചിരുന്നു. എന്നാൽ, ഈ ഭാഗത്തും റോഡിൽ വെള്ളം കെട്ടിനിന്ന് ടാറിട്ടത് തകർന്നിട്ടുണ്ട്. ജില്ല പഞ്ചായത്തി​െൻറ കീഴിലുള്ളതാണ് എട്ടു മീറ്റർവീതിയിലുള്ള ഈറോഡ്്. ഇതു വഴി ബസ് സർവിസില്ലാത്തതിനാൽ ഓട്ടോയെയാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്. റോഡി​െൻറ തകർച്ച കാരണം ഇതുവഴിയുള്ള യാത്രക്ക് ഓട്ടോറിക്ഷകൾ വിസ്സമ്മതിക്കുന്നത് പ്രദേശത്തുകാരെ വലക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.