പ്രാർഥനക്ക്​ നേതൃത്വം വഹിക്കാൻ ഉത്തരേന്ത്യൻ ഇമാമുമാരും

കോഴിക്കോട്: റമദാനിലെ പ്രാർഥനകൾക്ക് നേതൃത്വം നൽകാൻ ഉത്തരേന്ത്യയിൽനിന്നുള്ള ഇമാമുമാരും സജീവം. ഖുർആൻ മുഴുവൻ മനഃപാഠമാക്കിയ നിരവധി യുവാക്കളാണ് റമദാനിൽ പള്ളികൾ തേടി കേരളത്തിലെത്തിയത്. മിക്ക പള്ളികളിലും റമദാൻ തുടങ്ങുന്നതിനു മുേമ്പ ഇവർ സ്ഥാനംപിടിച്ചിരുന്നു. ഉത്തർ പ്രദേശ്, ബിഹാർ, അസം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതൽ പേരും എത്തുന്നത്. നഗരത്തിലെ മാനാഞ്ചിറ പട്ടാളപ്പള്ളി, പാളയം മുഹ്യിദ്ദീൻ പള്ളി, ലുഅ്ലുഅ് മസ്ജിദ് തുടങ്ങിയിടങ്ങളിലെല്ലാം ഇതര സംസ്ഥാനക്കാരായ യുവാക്കളാണ് ഇമാമുമാരായെത്തിയിട്ടുള്ളത്. ചിലർ ദീർഘ നമസ്കാരമായ തറാവീഹിനു നേതൃത്വം നൽകുേമ്പാൾ മറ്റു ചിലർ അഞ്ചു നേരത്തെ നമസ്കാരത്തിന് ഇമാമുമാരായി സേവനം അനുഷ്ഠിക്കുന്നു. കഴിഞ്ഞ വർഷം ഇമാമുമാരായി നിന്നവർ ഇത്തവണയും എത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ കേരളത്തിൽ വന്ന് പരിചിതമായവരാണ് മഹല്ല് കമ്മിറ്റികളുമായി ആശയ വിനിമയം നടത്തുന്നത്. റമദാനിൽ പള്ളികളിലെത്തി ജോലി സ്ഥിരപ്പെടുത്തുന്നവരുമുണ്ട്. ആകർഷകമായ ഖുർആൻ പാരായണവും സ്ഥിരമായി പള്ളികളിൽ ഇവരുടെ സാന്നിധ്യം ഉണ്ടാവുമെന്നതുമാണ് കൂടുതൽ പള്ളികളും ഇവരെ ആശ്രയിക്കുന്നത്. ചിലർ ഉത്തരേന്ത്യയിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ചും ഇത്തരക്കാർക്ക് അവസരം നൽകുന്നുണ്ട്. നിശ്ചിത ശമ്പളത്തിന് പുറമെ മഹല്ല് വാസികളുടെ വക പ്രത്യേക സഹായങ്ങളും ഇവർക്ക് ലഭിക്കാറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.