നിപ പേടി: പേരാമ്പ്രയിൽ വ്യാപാര മാന്ദ്യം

പേരാമ്പ്ര: പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയില്‍ നിപ പനി ബാധിച്ച് നാലുപേര്‍ മരിച്ച സംഭവത്തി​െൻറ പശ്ചാത്തലത്തില്‍ പേരാമ്പ്ര ടൗണില്‍ പുറമെനിന്നും ആരും വരാത്തത് തങ്ങളുടെ കച്ചവടത്തെ സാരമായി ബാധിച്ചതായി പേരാമ്പ്ര മര്‍ച്ചൻറ്സ് അസോസിയേഷന്‍ ഭാരവാഹികൾ. പനിയുടെ മറവില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധിപ്പിക്കാനുള്ള അവസരം സൃഷ്ടിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ ബാബു കൈലാസ്, ഒ.പി. മുഹമ്മദ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച ധനസഹായം വർധിപ്പിക്കണം -യു.ഡി.എഫ് പേരാമ്പ്ര: നിപ വൈറസ് ബാധമൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുവദിച്ച ധനസഹായം അപര്യാപ്തമാണെന്നും മരിച്ചവരുടെ ആശ്രിതതര്‍ക്കുള്ള ധനസഹായം 5 ലക്ഷത്തില്‍നിന്ന് 10 ലക്ഷമാക്കി ഉയര്‍ത്തണമെന്നും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ചികിത്സ സഹായം അനുവദിക്കണമെന്നും പേരാമ്പ്ര മണ്ഡലം യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. ധനസഹായം നല്‍കുന്നവരുടെ പട്ടികയില്‍നിന്ന് ആദ്യം മരിച്ച സാബിത്തിനെ ഒഴിവാക്കിയ നടപടിയെ യോഗം അപലപിച്ചു. സാബിത്തി​െൻറ രോഗനിർണയം നടത്താതിരുന്നത് ആരോഗ്യവകുപ്പി​െൻറ വീഴ്ചയാണെന്നും യോഗം കുറ്റപ്പെടുത്തി. ചെയര്‍മാന്‍ ടി.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കെ. ബാലനാരായണന്‍, എന്‍.പി. വിജയൻ, സി.പി.എ. അസീസ്, സത്യന്‍ കടിയങ്ങാട്, കല്ലൂര്‍ മുഹമ്മദലി, എരവത്ത് മുനീർ, ഇ.വി. രാമചന്ദ്രൻ, കെ.കെ. വിേനാദൻ, രാജന്‍ മരുതേരി, ഒ. മമ്മു, പി.കെ. രാഗേഷ്, പി. അബ്ദുറഹ്മാൻ, ഇ. അശോകൻ, ടി.പി. മുഹമ്മദ്, കെ.വി. രാഘവന്‍, കെ.പി. വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.