ദലിത്​-ന്യൂനപക്ഷ പീഡനത്തിൽ പ്രതിഷേധം

കോഴിക്കോട്: ഇന്ത്യയിൽ ദലിത് ന്യൂനപക്ഷ പീഡനങ്ങൾ വർധിക്കുന്നതിലും പിഞ്ചുബാലികമാരെപ്പോലും ആസൂത്രിതമായി ലൈംഗിക പീഡനങ്ങൾക്ക് വിധേയമാക്കുന്നതിലും ആദി ഭാരതീയ ഫെഡറേഷൻ സംസ്ഥാന നിർവാഹക സമിതി യോഗം പ്രതിഷേധിച്ചു. പ്രസിഡൻറ് ജയരാജൻ മൂടാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ മടവൂർ ചന്ദ്രൻ, പി.ടി. ബാലകൃഷ്ണൻ, എം. വേലായുധൻ, കെ.വി. ഗോപാലൻ, കെ.കെ. ബിജു, സുബ്രഹ്മണ്യൻ, ശശികുമാർ, ഗീത ഷൺമുഖൻ, സി. വനജ എന്നിവർ സംസാരിച്ചു. നിപ: നടക്കാവ് സ്വിമ്മിങ്പൂൾ അടച്ചു കോഴിക്കോട്: നിപ പനി പടർന്നു പിടിക്കുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി ഇൗസ്റ്റ് നടക്കാവിലുള്ള സ്വിമ്മിങ് പൂൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കുന്നതെല്ലന്ന് സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. സ്വിമ്മിങ് പൂളിൽ ഇൗ മാസം പണം അടച്ചവർക്ക് നഷ്ടപ്പെട്ട ബാക്കി ദിവസങ്ങൾ പിന്നീടുള്ള പ്രവൃത്തി ദിവസങ്ങളിൽ ക്രമീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.