മോട്ടോർ വാഹന വകുപ്പ് സ്കൂൾ വാഹന പരിശോധന

കക്കോടി: ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരം കോഴിക്കോട് ആർ.ടി.ഒയുടെ നേതൃത്വത്തിൽ സ്കൂൾ വാഹനങ്ങളുടെ പരിശോധന നടത്തി. 300ൽ പരം വാഹനങ്ങൾ പരിശോധിച്ചതിൽ 50ഓളം വാഹനങ്ങൾ യോഗ്യമല്ലെന്ന് കണ്ടെത്തി, പോരായ്മകൾ പരിഹരിച്ചതിന് ശേഷം ഹാജരാക്കുവാൻ നിർദേശം നൽകി. യോഗ്യമെന്ന് കണ്ടെത്തിയ വാഹനങ്ങളിൽ ചെക്ക്ഡ് സ്റ്റിക്കർ പതിച്ചു. ടയർ തേയ്മാനം, വൈപ്പർ, ലൈറ്റ്, ബ്രേക്ക് തുടങ്ങിയവയുടെ കാര്യക്ഷമത, സീറ്റുകളുടെ വൃത്തി തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. രണ്ടാംഘട്ട പരിശോധന അടുത്ത ബുധനാഴ്ച നടത്തുമെന്നും 10 മണിക്ക് സ്കൂൾ വാഹന ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസ് ഉണ്ടായിരിക്കുമെന്നും ആർ.ടി.ഒ സി.ജെ. പോൾസൺ അറിയിച്ചു. പരിശോധനയിൽ പരാജയപ്പെട്ട വാഹനങ്ങൾക്ക് കുറവുകൾ പരിഹരിച്ച് അടുത്ത ബുധനാഴ്ച ഹാജരാക്കാവുന്നതാണ്. ബുധനാഴ്ച നടന്ന പരിശോധയിൽ എം.വി.ഐമാരായ പി. സുനീഷ്, സനൽ കുമാർ, എ. എം.വി.ഐമാരായ ജിൻസ് ജോർജ്, ഷിജു പി, പോൾ ജേക്കബ്, വിനോദ് കുമാർ, ആർ.എസ്. ശങ്കർ, വി.എം. വിനോദ്, റിലേഷ്, രാജേഷ്, ജിനേഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.