വിദഗ്ധ മെഡിക്കൽ സംഘം മലയോരങ്ങൾ സന്ദർശിച്ചു

കുറ്റ്യാടി: വവ്വാലുകൾ നിപ വൈറസ് വാഹകരാണെന്ന നിഗമനത്തിൽ വിദഗ്ധ മെഡിക്കൽ സംഘം കുറ്റ്യാടി മലയോരങ്ങളിലെ ചില സ്ഥലങ്ങൾ സന്ദർശിച്ചു. വവ്വാലുകളെ പിടികൂടി പരിശോധിച്ചു. സ്രവങ്ങൾ ശേഖരിച്ച് പുണെയിലെ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചു. ആലപ്പുഴ എൻറമോളജി ആൻഡ് വൈറോളജി ഗവേഷണ വിഭാഗം തലവൻ ഡോ. ബാലസുബ്രഹ്മണ്യൻ, ശാസ്ത്രജ്ഞരായ ആരതി നാഥ്, ഷഹ്ന അഫ്സൽ, അമോൽ മൂൺ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ ഡോ. കെ.പി. ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ ബാബുരാജ്, പി.പി. ദിനേശ് തുടങ്ങിയവർ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.